നിയന്ത്രണരേഖയില്‍ അഞ്ച് സൈനികരെ വധിച്ചെന്ന പാക്കിസ്ഥാന്റെ അവകാശവാദം ഇന്ത്യ തള്ളി

നിയന്ത്രണരേഖയില്‍ അഞ്ച് സൈനികരെ വധിച്ചെന്ന പാക്കിസ്ഥാന്റെ അവകാശവാദം ഇന്ത്യ തള്ളി. വ്യാഴാഴ്ച പൂഞ്ച് ജില്ലയിലെ ടാറ്റാപാനി സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റ് നശിപ്പിക്കുകയും അഞ്ച് സൈനികരെ വധിക്കുക!യും ചെയ്‌തെന്നാണ് പാക് സൈന്യത്തിന്റെ അവകാശവാദം. എന്നാല്‍ പാക് അവകാശവാദം തെറ്റാണെന്ന് കരസേനവൃത്തങ്ങള്‍ പറഞ്ഞു.
ആക്രമണത്തില്‍ നിവധി ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റതായും പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ അവകാശപ്പെട്ടു. നിയന്ത്രണരേഖയില്‍ അസാന്മാര്‍ഗ്ഗികവും പ്രഫണലല്ലാത്തതുമായ സമീപനമാണ് ഇന്ത്യ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























