പരമശിവന് വ്യത്യസ്ത വഴിപാട്; യുവതി ശിവന് സ്വന്തം അവയവം മുറിച്ചു നൽകി

വ്യത്യസ്തമായ ഒരു വഴിപാട് നടത്തിയിരിക്കുകയാണ് 28കാരിയായ യുവതി. വഴിപാടായി സാഹാരമൂർത്തിയായ ശിവന് സ്വന്തം നാവ് കാഴ്ചവച്ചിരിക്കുകയാണ് സീമ ഭായ് ഗോവിന്ദ് എന്ന വിവാഹിതയായ യുവതി. ഛത്തീസ്ഗണ്ഡിലെ കോര്‍ബ ജില്ലയിലാണ് സംഭവം. ഇവിടുത്തെ നുനേറ ഗ്രാമത്തിലെ ശിവക്ഷേത്രത്തിൽ നാവ് മുറിച്ചുനൽകിയ യുവതിയെ ക്ഷേത്രത്തിനുള്ളില്‍ ചോരവാർന്ന നിലയിലായിരുന്നു ആളുകൾ കണ്ടത്. ഇതേതുടർന്ന് ഉടൻതന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
എന്തിനാണ് യുവതി ഇങ്ങനെ ചെയ്തത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ല. ആഗ്രഹം സഫലീകരിച്ചതിനാലാകും യുവതി നാവ് മുറിച്ച് നല്‍കിയതെന്നാണ് പോലീസിന്റെ നിഗമനം.
https://www.facebook.com/Malayalivartha
























