സ്പെഷ്യല്‍ ട്രെയിനുകളും കോച്ചുകളും ഇനി ഒാണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം ; പുതിയ ബുക്കിംഗ് സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേ

സ്പെഷ്യല്‍ ട്രെയിനുകളും കോച്ചുകളും ഒാണ്‍ലൈന്‍ വഴി ബുക്കിംഗ് നടത്താനുള്ള സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേ. ഐ..ആര്‍.സി.ടി.സിയുടെ വെബ്സൈറ്റ് വഴി ഒാണ്‍ലൈനായി ഇനി മുതല്‍ ഇവ ബുക്ക് ചെയ്യാം.
നിലവില്‍ റെയില്‍വേ സ്റ്റേഷനില്‍ നേരിട്ടെത്തി ബുക്കിങ് സുപ്പര്‍വൈസര്‍ അല്ലെങ്കില്‍ സ്റ്റേഷന് മാസ്റ്ററെ സമീപിച്ചാണ് സ്പെഷ്യല്‍ ട്രെയിനുകളും കോച്ചുകളും ബുക്ക് ചെയ്യാന്‍ കഴിയുക. ഇതിന് പകരം ബുക്കിങ് അടക്കമുള്ള സംവിധാനങ്ങള്‍ ഒാണ്‍ലൈനിലേക്ക് മാറ്റാനാണ് റെയില്‍വേ തീരുമാനം. നേരത്തെ യാത്ര സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക അപേക്ഷ നല്‍കണമായിരുന്നു എന്നാല്‍ ഇനി അതിന്റെ ആവശ്യമില്ല.
സ്പെഷ്യല്‍ ട്രെയിനുകളും കോച്ചുകളും കൂടുതല്‍ ബുക്ക് ചെയ്യുന്നത് ട്രാവല്‍ എജന്‍സികളാണ്. സ്പെഷ്യല്‍ ട്രെയിനുകള്‍ ബുക്കിംഗ് ചെയ്യാന്‍ കോച്ചൊന്നിന് 50,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കണം.ഫെബ്രുവരി ആദ്യവാരമാണ് റെയില്‍വേ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
https://www.facebook.com/Malayalivartha
























