കെസിഎ പ്രസിഡന്‍റ് ബി.വിനോദ് രാജിവച്ചു ; അഴിമതി ആരോപണളുടെ പശ്ചാത്തലത്തിൽ ധാർമികത ഉയർത്തിയാണ് താൻ സ്ഥാനം വിട്ടൊഴിഞ്ഞതെന്ന് വിനോദ്

കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് ബി.വിനോദ് രാജിവച്ചു. ഇടുക്കി ജില്ലാ അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെ തുടർന്നാണ് രാജി. ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ധാർമികത ഉയർത്തിയാണ് താൻ സ്ഥാനം വിട്ടൊഴിഞ്ഞതെന്ന് ബി.വിനോദ് പ്രതികരിച്ചു.
ഇടുക്കി ജില്ലാ അസോസിയേഷൻ സ്റ്റേഡിയം നിർമിക്കാനായി വാങ്ങിയ ഭൂമിയിൽ നിന്നും വിനോദ് അനധികൃതമായി പാറപ്പൊട്ടിച്ച് കടത്തിയെന്നത് ഉൾപ്പടെയായിരുന്നു അഴിമതി ആരോപണങ്ങൾ. സ്ഥലം വാങ്ങിയതിലും ക്രമക്കേടുണ്ടെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു.
https://www.facebook.com/Malayalivartha
























