അഗര്‍ത്തല വിമാനത്താവളത്തില്‍ നിന്ന് 39 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

ത്രിപുരയിലെ അഗര്‍ത്തല വിമാനത്താവളത്തില്‍നിന്നു 39 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് പൗരന്‍ അബുല്‍ കലാം ആസാദിനെ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തു.
1302 ഗ്രാം സ്വര്‍ണമാണ് അബുല്‍ കലാമില്‍നിന്നു പിടിച്ചെടുത്തത്. ഇയാളുടെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച സ്ഥിതിയിലായിരുന്നു സ്വര്‍ണം കണ്ടെടുത്തത്. ഇന്‍ഡിഗോ വിമാനത്തില്‍ അഗര്‍ത്തലയില്‍നിന്നും കോല്‍ക്കത്തയിലേക്ക് പോകാനായിരുന്നു ഇയാളുടെ പദ്ധതി. അബുല്‍ കലാമിനെ കസ്റ്റംസിനു കൈമാറിയതായും അന്വേഷണം പുരോഗമിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























