സ്കൂളിലെ ടോയ്‌ലറ്റ് സ്വന്തം കൈകൾകൊണ്ട് വൃത്തിയാക്കുന്ന ബിജെപി എംപി; ദൃശ്യങ്ങൾ വൈറലാകുന്നു

ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മധ്യപ്രദേശിലെ ബിജെപി എംപിയായ ജനാര്‍ദ്ദനന്‍ മിശ്ര മണ്ണ് വീണ് ഉപയോഗ ശൂന്യമായ സ്കൂൾ ടോയ്‌ലറ്റ് സ്വന്തം കൈകൾ ഉപയോഗിച്ച് കഴുകുന്നത് ദൃശ്യങ്ങളിൽ കാണാം. അതും കൈയുറകൾ പോലും അണിയാതെ.
ജനാർദ്ദനൻ നല്ലൊരു കാര്യമാണ് ചെയ്തതെങ്കിലും കൈയുറകളൊന്നും ഉപയോഗിക്കാതെ ചെയ്തതിനെതിരെ വിമർശനമാണുയരുന്നത്. ആരും ഇത്തരം വൃത്തികേട് ഒരിടത്തും കാണിക്കരുത് എന്നാണ് വിമർശകർ പറയുന്നത്. അങ്ങനെ എല്ലാവർക്കും മാതൃകയാകാൻ ശ്രമിച്ച എംപി ആകെ പെട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























