ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ അഗ്‌നിരണ്ട് വിജയകരമായി പരീക്ഷിച്ചു.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ അഗ്‌നിരണ്ട് വിജയകരമായി പരീക്ഷിച്ചു. ആണവ പോര്‍മുന വഹിക്കാന്‍ കഴിയുന്ന മിസൈല്‍, ഒഡീഷ തീരത്തെ അബ്ദുല്‍ കലാം ദ്വീപിലെ (വീലര്‍ ദ്വീപ്) മൊബൈല്‍ ഇന്റട്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്നാണ് വിക്ഷേപിച്ചത്.
2000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള മിസൈലായ അഗ്‌നിരണ്ട്, കരസനേയുടെ സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡിന് വേണ്ടിയാണ് പരീക്ഷിച്ചത്. ഫെബ്രുവരി ആറിനും സമാനരീതില്‍ മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) ആണ് അഗ്‌നി2 വികസിപ്പിച്ചത്.
അഗ്‌നി1 (700 കിലോമീറ്റര്‍), അഗ്‌നി2 (2000 കിലോമീറ്റര്‍), അഗ്‌നി3 (2500 കിലോമീറ്റര്‍), അഗ്‌നി4 (2500 കിലോമീറ്റര്‍ മുതല്‍ 3500 കിലോമീറ്റര്‍ വരെ), അഗ്‌നി5 (5000 മുതല്‍ 5500 കിലോമീറ്റര്‍ വരെ) എന്നീ അഗ്‌നി പതിപ്പുകളുടെ പരീക്ഷണം വിജയകരമായിരുന്നു.
അമേരിക്ക, ബ്രിട്ടണ്‍, റഷ്യ, ചൈന, ഫ്രാന്‍സ് എന്നിവയാണ് ബാലിസ്റ്റിസ് മിസൈലുള്ള മറ്റ് രാജ്യങ്ങള്‍.
https://www.facebook.com/Malayalivartha
























