സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ലാഹോറില്‍ കോടതിവളപ്പില്‍ രണ്ട് അഭിഭാഷകരെ ബന്ധു വെടിവെച്ചുകൊന്നു

സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ലാഹോറില്‍ കോടതിവളപ്പില്‍ രണ്ട് അഭിഭാഷകരെ ബന്ധു വെടിവെച്ചുകൊന്നു. ബന്ധുക്കളായ കാഷിഫും നാദിമും അവൈസും ലാഹോറിലെ സെഷന്‍സ് കോടതിയില്‍ സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു.
അഭിഭാഷകരായ മൂവരും വാദം കേള്‍ക്കലിനുശേഷം പരസ്പരം ചീത്തവിളി ആരംഭിക്കുകയായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ കാഷിഫ് മറ്റു രണ്ടു പേരുടെയും നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച രണ്ടുപേരും മരിച്ചതായി സ്ഥിരീകരിച്ചു. കാഷിഫിനെ പൊലീസ് പിടികൂടി.
ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് മൂവരും നിയമനടപടിയാരംഭിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. പ്രതിക്ക് എങ്ങനെ കോടതിയില്‍ ആയുധം കൊണ്ടുവരാനായി എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഒരു മാസത്തിനിടെ പ്രദേശത്ത് നടക്കുന്ന രണ്ടാമത്തെ വെടിവെപ്പാണിത്.
https://www.facebook.com/Malayalivartha
























