പാമ്പ് കടിച്ചെന്ന് തെറ്റിദ്ധരിച്ച് പ്രതികാരം ചെയ്യാൻ പാമ്പിന്റെ തല കടിച്ചെടുത്ത് ചവച്ചു തുപ്പി; ബോധം കെട്ടുകിടന്ന യുവാവിനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ജീവിതത്തില്‍ ഇതുവരെ ഇങ്ങനൊരു കേസ് കൈകാര്യം ചെയ്തിട്ടില്ലെന്ന് ഡോക്ടർ: ഒടുവിൽ യുവാവിന് ബോധം വന്നപ്പോൾ സംഭവിച്ചത്...

കടിച്ച പാമ്പിനോട് പ്രതികാരം ചെയ്യാന്‍ അതിന്റെ തല കടിച്ചെടുത്ത് യുവാവ് ചവച്ചു തുപ്പി. അബോധാവസ്ഥയില്‍ കിടക്കുന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ച യുവാവ് പിന്നീട് ജീവനോടെ തിരിച്ചുപോയി. ഉത്തര്‍ പ്രദേശിലെ ഹാര്‍ദോയിയില്‍ നടന്ന സംഭവത്തില്‍ സോണിലാല്‍ എന്ന കര്‍ഷകനാണ് പാമ്ബിന്റെ തല വായിലാക്കി ചവച്ചരച്ചത്. അബോധാവസ്ഥയില്‍ കിടന്ന ഇയാളെ നാട്ടുകാര്‍ സമീപത്തെ ക്ളിനിക്കില്‍ പെട്ടെന്നു തന്നെ എത്തിച്ചെങ്കിലും ഇയാളുടെ ശരീരത്ത് ഏതെങ്കിലും രീതിയിലുള്ള കടിയുടെ പാട് കണ്ടെത്താനായില്ല.
ജീവിതത്തില്‍ ഇതുവരെ ഇത്തരം ഒരു കേസ് കൈകാര്യം ചെയ്തിട്ടില്ലെന്നായിരുന്നു ഹര്‍ദോയ് യിലെ ഡോ. സഞ്ജയ് കുമാര്‍ പറഞ്ഞത്. ഇയാള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നത് ശരിക്കും ഞെട്ടിച്ചിരിക്കുകയാണെന്നും ഡോക്ടര്‍ പറഞ്ഞു. 108 ആംബുലന്‍സ് അയയ്ക്കാന്‍ പറഞ്ഞ് മധോഗഞ്ച് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് ഒരു വിളി വന്നത് ശനിയാഴ്ചയായിരുന്നു. സമീപത്തെ ശുക്ളാപൂര്‍ ഭഗര്‍ ഗ്രാമത്തില്‍ ഒരു കര്‍ഷകന്‍ അബോധാവസ്ഥയില്‍ കിടക്കുന്നു എന്നായിരുന്നു കേട്ടത്. പിന്നീട് ഇയാള്‍ക്ക് ബോധം വന്നപ്പോഴാണ് ആള്‍ക്കാര്‍ കാര്യം ചോദിച്ചു മനസ്സിലാക്കിയത്.
തന്നെ ഒരു പാമ്ബ് കടിച്ചെന്നും താന്‍ അതിന്റെ തല കടിച്ചെടുത്ത് ചവച്ചരച്ചെന്നും ഇയാള്‍ പറഞ്ഞു. ഗ്രാമത്തിലേക്ക് തനിക്ക് തിരിച്ചു പോകാന്‍ ഇടയായാല്‍ ആ തല വീണ്ടും വലിച്ചുകീറുമെന്നും ഇയാള്‍ പറഞ്ഞു. പാമ്ബിന്റെ തലയില്ലാത്ത ഭാഗം തങ്ങള്‍ കണ്ടെന്ന് പിന്നീട് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇത് ഒരു പെരുമ്ബാമ്ബായിരുന്നെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ഇയാളുടെ ശരീരത്തിലെങ്ങും കടിയേറ്റതിന്റെ പാടുകള്‍ കണ്ടെത്താനാകാതെ വന്നതോടെ ഡോക്ടര്‍മാര്‍ തന്നെ ഗ്രാമത്തിലേക്ക് സോണിലാലിനെ തിരിച്ചയയ്ക്കുകയും ചെയ്തു. പാമ്ബിന്റെ തല പകുതിയോളം ഇയാള്‍ ചവച്ചരച്ചിരുന്നു.
https://www.facebook.com/Malayalivartha
























