ചൂട് ചട്ണിയില്‍ വീണ് പെണ്‍ കുഞ്ഞിന് ദാരുണാന്ത്യം

ചൂട് ചട്ണിയില്‍ വീണ് 18 മാസം പ്രായമുള്ള പെണ്‍ കുഞ്ഞിന് ദാരുണാന്ത്യം. മഹാരാഷ്ട്ര അംബേര്‍നാഥിലെ ശാസ്ത്രി നഗറിലാണ് സംഭവം. തനുഷ്ക എന്ന പിഞ്ചുകുഞ്ഞാണ് മരിച്ചത്.
തനുഷ്കയുടെ അച്ഛന് ഇഡ്ഡലി വില്‍പ്പനയാണ്. വില്‍പ്പനയക്കുവേണ്ടി വീട്ടില്‍ തയ്യാറാക്കിവച്ചിരുന്ന ചൂട് ചട്ണിയിലേക്ക് അബദ്ധവശാല്‍ കുട്ടി വീഴുകയായിരുന്നു.
അപകടം നടന്നയുടനെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശരീരം മുഴുവന്‍ പൊള്ളലേറ്റ കുട്ടി വൈകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു. എന്നാല്‍ കുട്ടി എങ്ങനെ ചട്ണിപാത്രത്തിന് അടുത്തെത്തിയെന്നതിനെക്കുറിച്ച് വ്യക്തതയില്ലെന്ന് പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha
























