അദ്ധ്യാപികയ്ക്കും മകള്‍ക്കും വിദ്യാര്‍ത്ഥിയുടെ ബലാത്സംഗ ഭീഷണി ; ഏഴാം ക്ലാസുകാരന്റെ ഭീഷണി ഫേസ്ബുക്ക് പോസ്റ്റിലൂടെ

അദ്ധ്യാപികയ്ക്കും മകള്‍ക്കും വിദ്യാര്‍ത്ഥിയുടെ ബലാത്സംഗ ഭീഷണി. ഏഴാം ക്ളാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ധ്യാപികയെ ഭീഷണിപ്പെടുത്തിയത്. ഈ വിദ്യാര്‍ത്ഥിയുടെ സഹപാഠിയാണ് അദ്ധ്യാപികയുടെ മകള്‍. ഇതേ സ്കൂളിലെ തന്നെ മറ്റൊരു സംഭവത്തില്‍ മറ്റൊരു വിദ്യാര്‍ത്ഥി അദ്ധ്യാപികയോട് ചോദിച്ചത് കാന്‍ഡില്‍ലൈറ്റ് ഡേറ്റിംഗും സെക്സും.
നഗരത്തിലെ പെരുമായുള്ള സ്കൂളിലാണ് രണ്ട് സംഭവങ്ങളും ഉണ്ടായത്. ബലാത്സംഗ ഭീഷണി നേരിട്ട അദ്ധ്യാപിക സ്കൂളില്‍ തിരിച്ചെത്തിയെങ്കിലും മകള്‍ ഇപ്പോഴും ഞെട്ടലിലാണ്. സ്കൂള്‍ അധികൃതര്‍ സംഭവത്തെ പറ്റി മറ്റ് വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല. എന്നാല്‍ സംഭവത്തില്‍ സ്വമേധയാ കേസെടുക്കുമെന്നാണ് ശിശുക്ഷേമ കമ്മറ്റി ചെയര്‍പേഴ്സണ്‍ ശകുന്തളാ ദള്‍ വ്യക്തമാക്കിയിരിക്കുന്നത്. സ്കൂളിനും കുട്ടികള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ടെന്നും സംഭവം വിശദീകരിച്ച് വ്യക്തമാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























