ഇത്രയും വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിച്ചുകളയും; പുതിയ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍

വാഹനങ്ങൾ വർധിക്കുന്നത് മൂലമുള്ള അന്തരീക്ഷ മലിനീകരണം തടയാന്‍ പുതിയ നടപടിക്കൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. നീതി ആയോഗിന്റെ സഹകണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 15 വര്‍ഷത്തിൽ കൂടുതൽ പഴക്കമുള്ള 2.80 കോടി വാഹനങ്ങൾ പിൻവലിക്കാനാണു കേന്ദ്രം ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഇത് സംബന്ധിച്ച നയം ഉടൻ തന്നെ ഉണ്ടാകുമെന്നും പുതിയ നയത്തിന് അന്തിമ രൂപമായിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്‍കരി പറഞ്ഞു. പഴയ വാഹനങ്ങൾ സ്വന്തമായി പിൻവലിക്കുകയോ പൊളിക്കുകയോ ചെയ്യുന്നതിനുള്ള വൊളന്‍ററി വെഹിക്കിൾ ഫ്ളീറ്റ് മോഡേണൈസേഷൻ പ്രോഗ്രാം(വി — വി എം പി) എന്ന പദ്ധതി നടപ്പിലാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇതു സംബന്ധിച്ച കുറിപ്പ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം സെക്രട്ടറിതല സമിതിക്കു കൈമാറിയിരുന്നു. റോഡിലിറങ്ങി 15 വർഷമോ അതിൽ കൂടുതലോ ആയ വാഹനങ്ങൾ പൊളിച്ചു കളയാനാണു പദ്ധതി. ഈ വാഹനങ്ങൾ പൊളിക്കുമ്പോൾ കിട്ടുന്ന റബർ, പ്ലാസ്റ്റിക്, അലൂമിനിയം, ചെമ്പ് തുടങ്ങിയവ പുതിയ കാറുകളുടെ നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളാക്കി മാറ്റുകയും ചെയ്യും.
https://www.facebook.com/Malayalivartha
























