രാജസ്ഥാനിലെ സെക്രട്ടറിയേറ്റ് മന്ദിരത്തില്‍ പ്രേതബാധയുള്ളതായി പരാതി; ബാധയൊഴിപ്പിക്കാൻ പൂജകള്‍ നടത്തണമെന്നും ആവശ്യം

രാജസ്ഥാനിലെ സെക്രട്ടറിയേറ്റ് മന്ദിരത്തില്‍ പ്രേതബാധയുണ്ടെന്നും ബാധയൊഴിപ്പിക്കാൻ പൂജകള്‍ നടത്തണമെന്നും ആവശ്യപ്പെട്ട് എം.എല്‍.എമാര്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നൽകി. ഇവിടെ രണ്ട് എം.എല്‍.എമാർ ഈയടുത്ത് മരിച്ചിരുന്നു. ഇതേത്തുടർന്നാണ് മറ്റുള്ളവര്‍ പ്രേതബാധ ഉള്ളതായി ആരോപണമുയർന്നുക്കൊണ്ടിരിക്കുന്നത്. നഥ്ഡ്വാര എം.എല്‍.എ കല്യാണ്‍ സിങും മംഗളഗഢ് എം.എല്‍.എ കീര്‍ത്തി കുമാരി എന്നിവരാണ് ഈയടുത്ത് മരിച്ചത്.
ജ്യോതിനഗറില്‍ 16.96 ഏക്കറിലാണ് രാജസ്ഥാന്‍ നിയമസഭാ സമുച്ചയം സ്ഥിതി ചെയ്യുന്നത്. 2001 ലാണ് ഇവിടെ പുതിയ സെക്രട്ടേറിയറ്റ് മന്ദിരം നിര്‍മ്മിച്ചത്. രാജ്യത്തെ ഏറ്റവും ആധുനികമായ നിയമസഭാ മന്ദിരങ്ങളില്‍ ഒന്നാണിത്. ഇതിന് സമീപത്തായി ഒരു ശ്മശാനമുണ്ടായിരുന്നു. ആ സ്ഥലവും സെക്രട്ടേറിയറ്റ് മന്ദിരത്തിനായി ഏറ്റെടുത്തിരുന്നു. ഇതായിരിക്കാം എം.എല്‍.എമാർക്ക് പേടിയുണ്ടാകാൻ കാരണം.
https://www.facebook.com/Malayalivartha
























