പ്രണയം നിഷേധിച്ചതിന് പരീക്ഷക്കായി സ്കൂളിലേക്ക് പോകവെ പെൺകുട്ടിയുടെ തലയറുത്തെടുത്ത് പക വീട്ടി...

പ്രണയം നിഷേധിച്ചതിന് പരീക്ഷക്കായി സ്കൂളിലേക്ക് പോകവെ പെൺകുട്ടിയുടെ തലയറുത്തെടുത്ത് പക വീട്ടി. പ്ലസ് വൺ വിദ്യാർഥിനിയായ പൂജ പാനി എന്ന വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. പരീക്ഷക്കായി സ്കൂളിലേക്ക് പോകവെ പ്രതി ദിലീപ് സാഹു ആക്രമിക്കുകയായിരുന്നു. സംഭവ ശേഷം ദിലീപ് രക്ഷപെട്ടു. പ്രതി കുട്ടിയുടെ പിറകെ ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബന്ധുവാണെന്നാണ് കരുതിയത്.
എന്നാൽ വിചാരിക്കാതെ ഇയാൾ പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്നും അവർ പറയുന്നു. മധ്യപ്രദേശിലെ കോത്മയിലാണ് സംഭവം. ദിലീപിന്‍റെ ശല്യം സഹിക്കാതെ 2014ൽ പെൺകുട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























