റിയാലിറ്റി ഷോയ്ക്കിടെ പെണ്‍കുട്ടിയെ ചുംബിച്ച ഗായകനെതിരെ പോക്‌സോ കേസ്

റിയാലിറ്റി ഷോയ്ക്കിടെ കൊച്ചുപെണ്‍കുട്ടിയെ ചുംബിച്ച ഗായകന്‍ പാപോണിനെതിരെ പോക്‌സോ കേസ്. ഷോയിൽ തന്നെ പങ്കെടുക്കുന്ന പെൺകുട്ടിയുടെ അനുവാദം കൂടാതെ ചുംബിച്ച സംഭവത്തിലാണ് ഗായകനെതിരെ പോക്‌സോ കേസ് എടുത്തിരിക്കുന്നത്. വോയ്‌സ് ഓഫ് ഇന്ത്യ കിഡ്‌സ് റിയാലിറ്റി ടിവി ഷോയ്ക്കിടെയാണ് സംഭവം. ഷോയിലെ ജഡ്ജ് കൂടിയാണ് പാപോണ്‍.
പാപോണിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നൽകിയിരിക്കുന്ന വീഡിയോ നവമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പാപോണിനെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിയിലെ അഭിഭാഷകനായ രുണ ഭയന്‍ ആണ് ദേശീയ ബാലാവകാശ കമ്മീഷന് പരാതി നല്‍കിയത്. പാപോണിന്റെ നടപടി തന്നെ ഞെട്ടിച്ചുവെന്നും റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുന്ന കൊച്ചു പെണ്‍കുട്ടികളുടെ സുരക്ഷയില്‍ തനിക്ക് ആശങ്കയുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. അന്‍ഗ്രഹ് മഹന്ത എന്നാണ് പാപോണിന്റെ യഥാര്‍ത്ഥ പേര്. ഇദ്ദേഹം പാപോണ്‍ എന്ന പേരിലാണ് സ്‌റ്റേഷ് ഷോകളില്‍ പ്രശസ്തനായത്.
https://www.facebook.com/Malayalivartha
























