ഉത്തര്‍പ്രദേശിലെ മതപരമായ സ്ഥലങ്ങള്‍ ലോകോത്തര നിലവാരമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഉത്തര്‍പ്രദേശിലെ മതപരമായ സ്ഥലങ്ങള്‍ ലോകോത്തര നിലവാരമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ ഉത്സവങ്ങള്‍ തടയാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.ഈദുല്‍ ഫിത്തറിനോ ക്രിസ്മസ് ആഘോഷത്തിനോ താന്‍ തടസം സൃഷ്ടിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ഒരു ഹിന്ദുവാണ്. ഈ രാജ്യത്ത് ജീവിക്കുന്ന എല്ലാവരെയും പോലെ തനിക്കും തന്റെ മതത്തില്‍ വിശ്വസിക്കാന്‍ അവകാശമുണ്ട്. താന്‍ തന്റെ സംസ്‌കാരത്തില്‍ അഭിമാനിക്കുന്നുവെന്നും യോഗി പറഞ്ഞു.
https://www.facebook.com/Malayalivartha
























