വിവാഹ സൽക്കാരത്തിനിടെ വിരുന്നുക്കാരുടെ സമ്മാനം നവ വരന്റെ ജീവനെടുത്തപ്പോൾ...

സ്വപ്നങ്ങളും പ്രതീക്ഷയും ആഗ്രഹങ്ങളും കൊണ്ട് പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വച്ചപ്പോൾ അവർ സ്വപ്നത്തിൽപ്പോലും ചിന്തിച്ചിട്ടുണ്ടാകില്ല ആ ബന്ധത്തിന് ദിവസങ്ങളുടെ ആയുസ്സ് ഉണ്ടാകുകയുള്ളൂ എന്ന്. വിവാഹദിനത്തിൽ കിട്ടിയ സമ്മാനങ്ങൾ കവർന്നെടുത്തത് നവ വരന്റെയും മുത്തശ്ശിയുടെയും ജീവനുകൾ.
അഞ്ചു ദിവസം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. വിവാഹ വിരുന്നിനിടെ ലഭിച്ച വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിക്കുകയായിരുന്നു. ഗുരുതരമായ പരുക്കേറ്റ മുത്തശ്ശി സംഭവ സ്ഥലത്തുവച്ച് തന്നെ മരണമടഞ്ഞിരുന്നു. നവവരനാകട്ടെ റൂര്‍ക്കലയിലെ ആശുപത്രിയിലാണ് അന്ത്യശ്വാസം വലിച്ചത്. വധുവിന് ഗുരുതരമായി പരുക്കേറ്റു. ഒഡീഷയിലെ ബൊലങീറിലാണ് സംഭവം.
എന്നാൽ നവവധുവരന്മാര്‍ക്ക് സമ്മാനം നല്‍കിയത് ആരാണെന്ന് വ്യക്തമല്ല. ഇക്കഴിഞ്ഞ 21നാണ് വിവാഹ വിരുന്ന് നടന്നത്. അന്ന് ലഭിച്ച സമ്മാനം വെള്ളിയാഴ്ച വീട്ടില്‍ വച്ച് തുറന്നുനോക്കുമ്പോഴായിരുന്നു പൊട്ടിത്തെറിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























