ഹരിയാനയിലെ സ്‌കൂളുകളില്‍ ഗീതാശ്ലോകങ്ങള്‍ക്ക് പിന്നാലെ ഗായത്രിമന്ത്രവും

ഹരിയാനയിലെ സ്‌കൂളുകളില്‍ ഗീതാശ്ലോകങ്ങള്‍ക്ക് പിന്നാലെ ഗായത്രിമന്ത്രവും നടപ്പാക്കാനൊരുങ്ങി ബി.ജെ.പി സര്‍ക്കാര്‍. ഹരിയാന വിദ്യാഭ്യസ വകുപ്പ് മന്ത്രി രാം ബിലാസ് ശര്‍മ്മയാണ് ഇത് സംബന്ധിച്ച് വെള്ളിയാഴ്ച മാധ്യമങ്ങളെ അറിയിച്ചത്. രാവിലെയുള്ള ഈശ്വര പ്രാര്‍ഥനക്കൊപ്പമായിരിക്കും ഗായത്രിമന്ത്രവും ഉള്‍പ്പെടുത്തുക. ഗീത ശ്ലോകങ്ങള്‍ പാഠ്യ പദ്ധതിയിലുള്‍പ്പെടുത്തിയതോടെ മികച്ച ഫലം ലഭിക്കുന്നുണ്ടെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഗോമാതാവിനെയും, സരസ്വതിയെയും സ്വീകരിച്ചപോലെ തന്നെ ഗായത്രിയും ഹരിയാനയിലെ വിദ്യാര്‍ഥികള്‍ ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം ഇന്ത്യ പോലുള്ള മതേതര രാഷട്രത്തില്‍ എല്ലാ മതങ്ങള്‍ക്കും തുല്യ പരിഗണന നല്‍കണമെന്ന് ഹരിയാന വിദ്യാലയ അധ്യാപക് സംഘ് പ്രസിഡന്റ് വസീര്‍ സിങ് പറഞ്ഞു സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനങ്ങളും, അധ്യാപകരുടെ നിയമന പ്രശ്‌നങ്ങളിലുമാണ് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും സിങ് പറഞ്ഞു.
https://www.facebook.com/Malayalivartha
























