ജമ്മു കാശ്മീരിലെ ഷോപിയാനില്‍ പോലീസുകാരന് അബദ്ധത്തില്‍ വെടിയേറ്റു

ജമ്മു കാശ്മീരിലെ ഷോപിയാനില്‍ പോലീസുകാരന് അബദ്ധത്തില്‍ വെടിയേറ്റു. സൈനാപുര പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനായ അമീറിനാണ് വെടിയേറ്റത്. സ്വന്തം തോക്കില്‍നിന്നും അമീറിന്റെ ഇടതു കാലിനാണ് വെടിയേറ്റത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
അമീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും പരിക്ക് ഗുരുതരമല്ലെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























