അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയില്‍ എത്തിക്കും

അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയില്‍ എത്തിക്കും. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. യു എ ഇയിലെ റാസല്‍ഖൈമയില്‍ വച്ച് ഇന്നലെ രാത്രി 11.30 യോടെ ആയിരുന്നു മരണം. ഇന്ന് പ്രത്യേക വിമാനത്തില്‍ മൃതദേഹം ദുബായില്‍ നിന്നും മുംബൈയില്‍ എത്തിക്കും.
ഇവരുടെ ബാന്ദ്രയിലെയും അന്ധേരിയിലെയും വീടുകളിലേക്ക് രാവിലെയോടെ ആരാധകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഇവിടേക്കാവും മൃതദേഹം കൊണ്ടുവരിക എന്നാണ് വിവരം. എന്നാല്‍ സംസ്കാര ചടങ്ങളേക്കുറിച്ചുള്ള വിവരങ്ങള്‍ കുടുംബം പുറത്തുവിട്ടിട്ടില്ല. ബന്ധുവായ മോഹിത് മര്‍വയുടെ വിവാഹവിരുന്നില്‍ പങ്കെടുക്കാനാണ് ശ്രീദേവി റാസല്‍ ഖൈമയിലെത്തിയത്. ബാലതാരമായി സിനിമയിലെത്തിയ ശ്രീദേവി ഹിന്ദി, തമിഴ്, മലയാളം കന്നഡ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിര്‍മാതാവായ ബോണി കപൂറാണ് ഭര്‍ത്താവ്. ജാന്‍വി, ഖുഷി എന്നിവരാണ് മക്കള്‍.
https://www.facebook.com/Malayalivartha






















