വിവാദ പാഠപുസ്തകവുമായി ബന്ധപ്പെട്ട് മുജാഹിദ് നേതാവിനെ ഹൈദരാബാദ് വിമാനത്താവളത്തില്‍ തടഞ്ഞു

മുജാഹിദ് നേതാവ് എം.എം. അക്ബറിനെ ഹൈദരാബദ് വിമാനത്താവളത്തില്‍ അധികൃതര്‍ തടഞ്ഞു. വിവാദ പാഠപുസ്തക കേസുമായി ബന്ധപ്പെട്ടാണ് അക്ബറിനെ ഹൈദരാബാദ് വിമാനത്താവളത്തില്‍ തടഞ്ഞത്. ഇദ്ദേഹത്തിന് എതിരെ എന്‍.ഐ.എ കേസുകള്‍ ഒന്നുമില്ല.
മുംബൈയിലെ അല്‍ ബുറൂജ് പബ്ലിക്കേഷന്‍ തയ്യാറാക്കിയ മതസ്പര്‍ദ്ധ കാരണമാകുന്ന വിവാദ പാഠപുസ്തകം എറണാകുളം പീസ് സ്‌കൂളില്‍ പഠിപ്പിച്ചു എന്ന പരാതിയില്‍ കേരളാ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എം.എം. അക്ബറിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എം.എം അക്ബര്‍ വിദേശത്തായതിനാല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് നമ്പര്‍ വിവിധ വിമാനത്താവളങ്ങളില്‍ കൈമാറുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തെ വിമാനത്താവളത്തില്‍ തടഞ്ഞു വെച്ചിരിക്കുന്നത് എന്നാണ് സൂചന.
നിലവില്‍ കേരള പൊലീസാണ് പാഠപുസ്തക കേസ് അന്വേഷിക്കുന്നത്. കേസ് നടപടിയുടെ ഭാഗമായി ഇദ്ദേഹത്തെ കേരളത്തിലേക്ക് എത്തിക്കുമെന്നാണ് വിവരം
https://www.facebook.com/Malayalivartha






















