ദിവസങ്ങൾ പ്രായമായ പിഞ്ചോമനയുടെ കരച്ചിൽ ശല്യമായി തോന്നി... നൊന്ത് പ്രസവിച്ച വേദനപോലും മറന്നു കുഞ്ഞിനെ മാലിന്യ കൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞ് ക്രൂരമായി കൊന്നു...

ദിവസങ്ങൾ പ്രായമായ പിഞ്ചോമനയുടെ കരച്ചിൽ ശല്യമായി തോന്നി. സഹിക്കാൻ വയ്യാതെ 25 ദിവസം പ്രായമായ കുട്ടിയെ കൊലപ്പെടുത്തി. ഡൽഹി വിനോദ് നഗറിലാണ് സംഭവം.
കുട്ടി തുടർച്ചയായി കരയാൻ ആരംഭിച്ചതോടെ ദേഷ്യം കൂടി പിന്നെ മറ്റൊന്നും നോക്കിയില്ല കുഞ്ഞിനെ മാലിന്യ കൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി. കേസിൽ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.
പോലീസിനോട് കുറ്റ സമ്മതം നടത്തുകയും ചെയ്തു. കേസിന് പിന്നിൽ മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്ന് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരുകയാണ്.
https://www.facebook.com/Malayalivartha






















