ഇന്ത്യന്‍ സൈന്യത്തിന് ആകാശ കരുത്തേകാന്‍ അപ്പാച്ചെ ഹെലികോപ്റ്ററുകളെത്തുന്നു

ഇന്ത്യന്‍ സൈന്യത്തിന് ആകാശ കരുത്തേകാന്‍ അപ്പാച്ചെ ഹെലികോപ്റ്ററുകളെത്തുന്നു. യു.എസില്‍ നിന്ന് ആറ് കോപ്റ്ററുകള്‍ വാങ്ങുന്ന കരാറിന് ഇന്ത്യന്‍ പ്രതിരോധ കൗണ്‍സില്‍ കഴിഞ്ഞ ആഗസ്റ്റില്‍ പച്ചക്കൊടി കാട്ടിയിരുന്നെങ്കിലും നടപടികളിലേക്ക് എത്തിയിരുന്നില്ല.
കേന്ദ്ര സര്‍ക്കാരും കരാറില്‍ താത്പര്യം പ്രകടിപ്പിച്ചതോടെ നടപടികള്‍ വേഗത്തിലാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതാദ്യമായാണ് ഇന്ത്യ പോര്‍ ഹെലികോപ്റ്ററുകള്‍ വാങ്ങുന്നത്. കോപ്റ്ററുകള്‍ വാങ്ങുന്നതിന്റെ പ്രാരംഭ നടപടിയായി ലെറ്റര്‍ ഓഫ് റിക്വസ്റ്റ് ഇന്ത്യ യു.എസിലേക്ക് അയച്ചിട്ടുണ്ടെന്നും. പ്രതികരണം ലഭിച്ചാലുടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പ്രതിരോധ മന്ത്രാലയ വക്താവ് വ്യക്തമാക്കി.
മിനുട്ടില്‍ 128 മിസൈലുകള്‍ ശത്രുക്കള്‍ക്ക് നേരെ പ്രയോഗിക്കാന്‍ കഴിയുന്ന അപ്പാച്ചെ എ.എച്ച് 64 ഇ കോപ്റ്ററുകളില്‍, ആക്രമണങ്ങളെ ചെറുക്കാനും പ്രത്യേക സംവിധാനങ്ങളുണ്ട്. ടി 700 ടര്‍ബോ ഷാഫ്റ്റ് എഞ്ചിനുകളിലാണ് പ്രവര്‍ത്തിക്കുന്നത്. പൈലറ്റുള്‍പ്പെടെ രണ്ട് പേര്‍ക്കാണ് ഒരു സമയം സഞ്ചരിക്കാനാവുന്നത്. കോപ്റ്ററും അനുബന്ധ ഉപകരണങ്ങളുമടക്കം 4168 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത് .
https://www.facebook.com/Malayalivartha






















