Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിക്കും

26 FEBRUARY 2018 07:09 AM IST
മലയാളി വാര്‍ത്ത

More Stories...

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു

തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം

വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോർഫിൻ.കൊലപാതകം

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: കടുത്ത നടപടിയുമായി അധികൃതർ; ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസ്

അൾത്താരയിൽ കയറി അവന്റെയൊക്കെ മുദ്രാവാക്യം വേളാങ്കണ്ണിയിൽ TVKയുടെ പേക്കൂത്ത് എല്ലാത്തിനെയും അടിച്ചോട്ടിച്ചു

അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിക്കും. താമസിച്ചിരുന്ന ദുബായിലെ എമിറേറ്റ്സ് ടവര്‍ ഹോട്ടലിലിലെ മുറിയില്‍ ശ്രീദേവി കുഴഞ്ഞുവീഴുകയായിരുന്നെന്നു റിപ്പോര്‍ട്ടുണ്ട്. ഇതേതുടര്‍ന്ന് റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും ഔദ്യോഗിക സ്ഥിരീകരണമല്ലാത്ത റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ശ്രീദേവിക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതായി അറിവില്ലെന്നാണ് ഭര്‍ത്താവിന്റെ സഹോദരനും ബോളിവുഡ് നടനുമായ സഞ്ജയ് കപൂര്‍ പറയുന്നത്. യു എ ഇയിലെ റാസല്‍ഖൈമയില്‍ വച്ച്‌ ശനിയാഴ്ച രാത്രി 11.30 യോടെ ആയിരുന്നു ശ്രീദേവിയുടെ മരണം.

അഭിനയ മികവും സൗന്ദര്യം കൊണ്ടും ഇന്ത്യന്‍ സിനിമയെ അത്ഭുതപ്പെടുത്തിയ അപൂര്‍വം നടിമാരേയുള്ളു. അതില്‍ എന്നും ഒന്നാമത്തെയാള്‍ ശ്രീദേവിയാണ്. കഴിഞ്ഞ വര്‍ഷം 54ആം പിറന്നാള്‍ ആഘോഷിക്കുന്‌പോഴും ശ്രീദേവിയെ കാത്ത് സമീപകാലത്ത് ഇത്തരമൊരു ദുര്‍വിധി ഉണ്ടെന്ന് ആരും കരുതിയിരുന്നില്ല. ശ്രീദേവിയുടെ വിയോഗത്തോടെ ഇന്ത്യന്‍ സിനിമയിലെ തന്നെ ഒരു യുഗത്തിന് തന്നെ അന്ത്യമാവുകയാണ്. 1976ല്‍ നായികയായി അരങ്ങേറിയ ശ്രീദേവി ഹിന്ദി, മലയാളം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു. ഇന്ത്യന്‍ സിനിമയിലെ ഖാന്‍ ത്രയങ്ങളായ ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവര്‍ ആകെ ഇതുവരെ 200 മുതല്‍ 250 സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ എന്ന സത്യം അംഗീകരിക്കുമ്പോഴാണ് ശ്രീദേവിയുടെ സ്ഥാനം എന്താണെന്ന് മനസിലാവുക.

1963 ആഗസറ്റ് 13ന് തമിഴ്‌നാട്ടിലെ ശിവകാശിയില്‍ വക്കീലായ അയ്യപ്പന്റെയും രാജേശ്വരിയുടെയും മകളായാണ് ശ്രീ അമ്മയങ്കാര്‍ അയ്യപ്പന്‍ എന്ന ശ്രീദേവി ജനിച്ചത്. 1967ല്‍ റിലീസ് ചെയ്ത കന്തന്‍ കരുണൈയില്‍ മുരുകന്റെ കുട്ടിക്കാലം അഭിനയിച്ചു കൊണ്ട് തുടക്കം. നാലു വയസുള്ള കുട്ടി ശ്രീദേവിയുടെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു. എ.പി.നാഗരാജന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശിവാജി ഗണേശന്‍, ജെമിനി ഗണേശന്‍, സാവിത്രി തുടങ്ങിയ വന്‍ താര നിരതന്നെ ചിത്രത്തിലുണ്ടായിരുന്നു. 1969ല്‍ പി. സുബ്രഹ്മണ്യത്തിന്റെ കുമാരസംഭവത്തിലൂടെയാണ് ശ്രീദേവി മലയാള സിനിമയില്‍ ചുവടുവച്ചത്. 1970ല്‍നന്ന നിര്‍ദോഷിയിലൂടെ തെലുങ്കിലും 1974ല്‍ 'ഭക്ത കുമ്പര'യിലൂടെ കന്നഡയിലും 1975ല്‍ ജൂലിഎന്ന സിനിമയിലൂടെ ഹിന്ദിയിലും അരങ്ങേറി. 1976ല്‍ കെ. ബാലചന്ദറിന്റെ മൂണ്‍ട്രു മുടിച്ച് എന്ന ചിത്രത്തിലൂടെ നായികയായി. കമലഹാസനും രജനീകാന്തുമായിരുന്നു ചിത്രത്തിലെ നായകന്മാര്‍. തുടര്‍ന്നു വന്ന പതിനാറു വയതിനിലെ മൂന്‍ട്രാം പിറൈ തുടങ്ങിയവ ശ്രീദേവിയെ മുന്‍നിര നായികാ പദവിയിലേക്ക് ഉയര്‍ത്തി. കമലഹാസന്‍ ശ്രീദേവി ജോഡി നിരവധി ഹിറ്റുകള്‍ സമ്മാനിച്ചു. സമാനമായി മലയാളത്തിലും തെലുങ്കിലും ശ്രീദേവി അഭിനയിച്ചിരുന്നു

തെന്നിന്ത്യയില്‍ താരറാണിയായി തിളങ്ങവേ 1979ല്‍ ബോളിവുഡില്‍ സൊല്‍വാ സാവനി'ലൂടെ ബോളിവുഡിലെത്തി. തൊട്ടടുത്ത വര്‍ഷം ജിതേന്ദ്രയുടെ നായികയായി പുറത്തിറങ്ങിയ ഹിമ്മത്&്വംിഷ;വാല' സൂപ്പര്‍ ഹിറ്റായി. തുടര്‍ന്ന് മി. ഇന്ത്യ, ചാന്ദിനി തുടങ്ങിയ ചിത്രങ്ങളിലൂടെ താരറാണിയായി ഉയര്‍ന്നു. വിവാഹത്തെ തുടര്‍ന്ന് ഏഴു വര്‍ഷത്തെ ഇടവേളയെടുത്ത ശ്രീദേവി ഇടയ്ക്ക് ചില സിനിമകളില്‍ അഭിനയിച്ചെങ്കിലും ശക്തമായ തിരിച്ചുവരവ്

നടത്തിയത് 2012ല്‍ ഇംഗ്ലിഷ് വിംഗ്ലിഷിലൂടെയാണ്. രവി ഉദയവാര്‍ സംവിധാനം ചെയ്യുന്ന മോമില്‍ അമ്മ മകള്‍ ബന്ധത്തെക്കുറിച്ചാണ് പറയുന്നത്. രണ്ട് പെണ്‍മക്കളുടെ അമ്മയായ തനിക്ക് ഈ കഥാപാത്രം വളരെ ആഴത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞുവെന്നാണ് താരം പറഞ്ഞത്. 2015ല്‍ വിജയ് നായകനായ 'പുലി' എന്ന സിനിമയിലൂടെ ശ്രീദേവി തമിഴകത്ത് മടങ്ങിയെത്തി. ചിത്രം ബോക്സോഫീസില്‍ പരാജയപ്പെട്ടെങ്കിലും ശ്രീദേവിയുടെ യവനറാണി എന്ന രാജ്ഞിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ വര്‍ഷം പുറത്തിറങ്ങിയ 'മോം' എന്ന സിനിമയിലാണ് ശ്രീദേവി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

ഇതിനിടെ ബാഹുബലി 2എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ വേഷത്തെ ചൊല്ലി സംവിധായകന്‍ രാജമൗലിയും ശ്രീദേവിയും തമ്മില്‍ കൊന്പുകോര്‍ക്കുകയും ചെയ്തത് നടിയെ വീണ്ടും ചര്‍ച്ചാ കേന്ദ്രമാക്കി. ചിത്രത്തില്‍ രമ്യാ കൃഷ്&്വംിഷ;ണന്‍ ചെയ്ത ശിവകാമി എന്ന കഥാപാത്രത്തിനായി ആദ്യം സമീപിച്ചത് ശ്രീദേവിയെ ആയിരുന്നു. ശ്രീദേവി മുന്നോട്ട് വച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയാതെ വന്നതിനാലാണ് താരത്തെ ഒഴിവാക്കിയതെന്ന് രാജമൗലി പരസ്യമായി പറഞ്ഞതാണ് വിവാദത്തിന് തിരി കൊളുത്തിയത്. ആദ്യം മൗനം പാലിച്ച ശ്രീദേവി പിന്നീട് മറുപടിയുമായി എത്തി. രാജമൗലിയെ പോലൊരു സംവിധായകന്‍ ഇങ്ങനെ പറയരുതായിരുന്നു. രാജമൗലി അന്തസുള്ള വ്യക്തിയാണെന്നാണ് താന്‍ കേട്ടിട്ടുള്ളതെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെ വേദനിപ്പിച്ചെന്നും ശ്രീദേവി പറഞ്ഞിരുന്നു. പിന്നാലെ രാജമൗലി ഖേദം പ്രകടിപ്പിച്ച് വിവാദങ്ങള്‍ക്ക് അന്ത്യം കുറിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (1 hour ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (1 hour ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (2 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (2 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (3 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (3 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (3 hours ago)

തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം  (3 hours ago)

എനിക്ക് ദുബായി കാണണം പൊട്ടിക്കരഞ്ഞ് കുഞ്ഞ് ഉടനടി ഭരണാധികാരി ചെയ്തത്...ഹംദാൻ തിളങ്ങി  (3 hours ago)

എനിക്ക് പൈസ വേണ്ട ഉമ്മച്ചിയെ മതി സാറേ... ഫോട്ടോ ചേർത്ത് പിടിച്ച് ജസ്‌നീൻ... 10 ലക്ഷം ധനസഹായം  (3 hours ago)

വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോർഫിൻ.കൊലപാതകം  (3 hours ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; ആദിത്യത്തിനൊപ്പം അഡ്മിഷനെടുത്ത 18 വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ച് മടങ്ങി  (3 hours ago)

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: കടുത്ത നടപടിയുമായി അധികൃതർ; ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസ്  (3 hours ago)

വിധവ പെന്‍ഷന് എത്തിയ സ്ത്രീ റവന്യു ഉദ്യോഗസ്ഥരെ ആക്രമിച്ചു  (3 hours ago)

Malayali Vartha Recommends