പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,300 കോടി രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിക്കെതിരെ ആരോപണവുമായി എന്‍.സി.പി എം.പി മജീദ് മേമന്‍ രംഗത്ത്

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,300 കോടി രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിക്കെതിരെ ആരോപണവുമായി എന്‍.സി.പി എം.പി മജീദ് മേമന്‍ രംഗത്ത്. 500ന്റെയും 1000ത്തിന്റെയും നോട്ട് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നത് മണിക്കൂറുകള്‍ക്ക് മുന്‍പ് നീരവ് മോദി പഞ്ചാബ് ബാങ്കില്‍ 90 കോടി രൂപ നിക്ഷേപിച്ചതായി മജീദ് മേമന്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെടുത്തി അന്വേഷണം നടത്തിയാല്‍ സത്യാവസ്ഥ പുറത്ത് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോട്ട് നിരോധിക്കുന്നതിന് തൊട്ട് മുന്‍പ് ഇത്രയും വലിയ തുക നിക്ഷേപിക്കാന്‍ നീരവിന് നിര്‍ദ്ദേശം നല്‍കിയത് ആരാണെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് ആരോപണങ്ങളുമായി മേമന്‍ രംഗത്തെത്തിയത്.
അതേസമയം 11,300 കോടിയുടെ വായ്പാതട്ടിപ്പ് നടത്തിയ വജ്രവ്യാപാരി നീരവ് മോദിയുടേയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയുടേയും മുഴുവന്‍ സ്വത്തുക്കളും ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. രാജ്യം വിട്ട നീരവ് മോദിയെ ഇപ്പോള്‍ ഒളിവിലാണ്. സി.ബി.ഐയാണ് ഇത് സംബന്ധിച്ച കേസ് അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha
























