ഗാന്ധിനഗര്‍ റെയില്‍വേ സ്റ്റേഷന്‍ സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്ന ഇന്ത്യയിലെ ആദ്യ റെയില്‍വേ സ്റ്റേഷൻ പദവിയിലേക്ക്

സ്ത്രീ ശാക്തീകരണത്തിന് മുന്‍തൂക്കം നല്‍കി ഇന്ത്യന്‍ റെയില്‍വേ. വനിതകളുടെ മാത്രം നിന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ റെയില്‍വേ സ്റ്റേഷനായി മാറുകയാണ് രാജസ്ഥാനിലെ ഗാന്ധിനഗര്‍ റെയില്‍വേ സ്റ്റേഷന്‍.
നാല്‍പതോളം വരുന്ന സ്ത്രീ ജീവനക്കാരാണ് ജയ്പൂര്‍ ന്യൂഡല്‍ഹി റൂട്ടിലെ ഗാന്ധിനഗര്‍ റെയില്‍വേ സ്റ്റേഷന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. ആര്‍പിഎഫ്, ട്രാഫിക് ഒഫീഷ്യല്‍ എന്നീ പദവികളും സ്ത്രീകൾ തന്നെയാണ് നിയന്ത്രിക്കുന്നത്. രാത്രിയും പകലും ടിക്കറ്റ് ബുക്കിംഗും കാന്‍സലേഷനുമടക്കമുള്ള ജോലികള്‍ ഷിഫ്റ്റുകള്‍ അനുസരിച്ചായിരിക്കും നടക്കുന്നത്. പൂര്‍ണ്ണമായും സിസിടിവി നിരീക്ഷണത്തിലാണ് ഈ സ്റ്റേഷന്‍.
ഇതൊരു പുതിയ അനുഭവമാണെന്നും കാര്യക്ഷമത തെളിയിക്കാനുള്ള അവസരമായി കണ്ട് കൂടുതല്‍ ഭംഗിയാക്കാന്‍ ശ്രമിക്കുമെന്നും ജീവനക്കാര്‍ പ്രതികരിച്ചു. സ്ത്രീകളുടെ സൗകര്യത്തിനായി സ്റ്റേഷനില്‍ വിവിധയിടങ്ങളില്‍ സാനിറ്ററി നാപ്കിന്‍ വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കുമെന്ന് റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ ട്വീറ്റ് ചെയ്തു. ശരാശരി 7000 യാത്രക്കാര്‍ ഉപയോഗിക്കുന്ന സ്റ്റേഷനില്‍ ദിവസവും അന്‍പതിലധികം ട്രെയിനുകള്‍ കടന്നുപോകുന്നുണ്ട്.
https://www.facebook.com/Malayalivartha
























