മുന്‍ ക്യാബിനെറ്റ് സെക്രട്ടറി ടി.എസ്.ആര്‍ സുബ്രഹ്മണ്യന്‍ അന്തരിച്ചു

മുന്‍ കാബിനറ്റ് സെക്രട്ടറി ടി എസ് ആര്‍ സുബ്രഹ്മണ്യന്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഡല്‍ഹി ലോഥി റോഡിലെ ശ്മാശനത്തില്‍ തിങ്കളാഴ്ച വൈകുന്നേരം 5.30നാണ് സംസ്കാരം.
1961 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു സുബ്രഹ്മണ്യന്‍. 1996 ആഗസ്റ്റ് മുതല്‍ 1998ല മാര്‍ച്ച് 31 വരെ സുബ്രമണ്യന്‍ ക്യാബിനെറ്റ് സെക്രട്ടറി ആയി ചുമതലയേറ്റിരുന്നു. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവര്‍ മരണത്തില്‍ അനുശോചനം അറിയിച്ചു.
സുബ്രഹ്മണ്യന്റെ വിയോഗം അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിന്റെ തീരാനഷ്ടമാണെന്ന് മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി കൊണ്ട് ഐഎഎസ് അസോസിയേഷന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























