ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം: സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു

ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. കാശ്മീരിലെ ബന്ദിപ്പുരയില്‍ ഇന്ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും പ്രദേശത്ത് തുടരുകയാണ്. ആക്രമണത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച കാശ്്മീരില്‍ രണ്ടു പോലീസ് പോസ്റ്റുകള്‍ക്കു നേര്‍ക്കു ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു.
ചരാരേ ഷരീഫ് തീര്‍ഥാടനകേന്ദ്രത്തിനു സമീപവും ഹൂറിയത്ത് നേതാവിന്റെ വസതിക്കു വെളിയിലുമാണു പോലീസുകാര്‍ കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha
























