ലീവ് നല്‍കാത്തതില്‍ പ്രകോപിതനായ പൊലീസുകാരന്‍ മേലുദ്യോഗസ്ഥനെ വെടിവച്ച് കൊന്നു

ലീവ് നല്‍കാത്തതില്‍ പ്രകോപിതനായ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍.പി.എഫ്) ഉദ്യോഗസ്ഥന്‍ മേലധികാരിയെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവച്ച് കൊന്നു. മേഘാലയയിലെ ഖാസി ജില്ലയിലാണ് സംഭവം നടന്നത്. ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ അര്‍ജുന്‍ ദേഷ്വാള്‍ ആണ് അസിസ്റ്റന്റ് കമാന്‍ഡന്റ് ആയ മുകേഷ്.സി.ത്യാഗിയെ വെടിവച്ച് കൊന്നത്.
മേലുദ്യോഗസ്ഥനെ കൊന്നിട്ടും കലി തീരാതെ 13 റൗണ്ടാണ് ഇയാള്‍ വെടിവച്ചത്. സംഭവത്തില്‍ പരിക്കേറ്റ മൂന്ന് ഉദ്യോഗസ്ഥരെ നോര്‍ത്ത് ഈസ്റ്റ് ഇന്ദിരാ ഗാന്ധി റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് അര്‍ജുന്‍ ദേശ്വാളിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























