വിനാശകാലേ വിപരീതബുദ്ധി; വാഹനമോടിച്ചത് കുട്ടികൾ; പണി കിട്ടിയത് മാതാപിതാക്കൾക്കും

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ചതിന് മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലാണ് സംഭവം. കുട്ടികൾ വാഹനമോടിച്ചതിന് നാല് മാതാപിതാക്കള്‍ക്ക് ഒരു ദിവസത്തെ തടവു ശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി. കുട്ടികള്‍ വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങള്‍ കണക്കിലെടുത്താണ് മാതാപിതാക്കളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ട്രാഫിക് പൊലീസ് കോടതിയോട് ആവശ്യപ്പെട്ടത്.
കുറ്റം വീണ്ടും ആവര്‍ത്തിക്കുന്ന പക്ഷം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ജുവനൈല്‍ ഹോമുകളിലേക്ക് അയക്കാനും ഹൈദരാബാദ് കോടതി തിരുമാനിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം നല്‍കുന്നവര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ വകുപ്പുണ്ട്. ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് വാഹനം നല്‍കിയാല്‍ ഉടമയ്ക്ക് എതിരെയും നടപടി എടുക്കാം. നഗരത്തില്‍ അടുത്തിടെ നടന്ന രണ്ടു അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് മാതാപിതാക്കള്‍ക്ക് എതിരെയുള്ള നടപടി കര്‍ശനമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha

























