പെണ്ണുങ്ങളോടാ കളി...അശ്ലീല കമന്റടിച്ച സംഘത്തിനോട് പെൺകുട്ടി ചെയ്തത് ഇങ്ങനെ...

അശ്ലീല കമന്റടിച്ച സംഘത്തിനെ പെൺകുട്ടി കോളറില്‍ കുത്തി പിടിച്ച് പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഡല്‍ഹിയിലാണ് സംഭവം നടന്നത്. തിരക്കേറിയ കരോള്‍ ബാഗ് മാര്‍ക്കറ്റിലൂടെ പെൺകുട്ടി കൂട്ടുകാരിയോടൊപ്പം നടന്നു പോകുമ്പോഴാണ് അഞ്ചംഗ സംഘം അശ്ലീല കമന്‍റുകൾ പാസ്സാക്കികൊണ്ട് പെൺകുട്ടികളുടെ പിറകെ കൂടിയത്.
കമന്റുകൾ സഹിക്കാതെ വന്നപ്പോൾ ഇവരില്‍ നിന്നും രക്ഷപെടാന്‍ പെൺകുട്ടിയും സുഹൃത്തും സൈക്കിള്‍ റിക്ഷയില്‍ കയറി. എന്നാല്‍ സംഘം റിക്ഷയെ പിന്തുടരാന്‍ തുടങ്ങിയതോടെ പെണ്‍കുട്ടികളിലൊരാള്‍ റിക്ഷയില്‍ നിന്നും ചാടി ഇറങ്ങി സംഘത്തിലൊരാളുടെ കരണ കുറ്റിക്ക് നല്ലൊരു അടി വച്ചുകൊടുത്തു. തീര്‍ന്നില്ല, ആളുകൾ നോക്കി നില്‍ക്കെ അയാളുടെ കോളറില്‍ കുത്തി പിടിച്ച് പൊലീസ് സ്റ്റേഷനിലെത്തിച്ച് പരാതിയും നല്‍കി. അതിനുശേഷമാണ് പെൺകുട്ടി മടങ്ങിയത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഉടന്‍ തന്നെ സംഘത്തിലുണ്ടായിരുന്ന ഹരിയാന സ്വദേശികളായ മനീഷ്, അഭിഷേക് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
https://www.facebook.com/Malayalivartha


























