നാവികാഭ്യാസത്തില്‍ ഇന്ത്യക്കൊപ്പം മാലദ്വീപ് ഇല്ല ; ഇന്ത്യയുടെ ക്ഷണം നിരസിച്ചു

അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന സംയുക്ത നാവികാഭ്യാസം- മിലനില്‍ പങ്കെടുക്കാനുള്ള ഇന്ത്യയുടെ ക്ഷണം മാലദ്വീപ് നിരസിച്ചു. എന്നാൽ പങ്കെടുക്കാതിരിക്കുള്ള തീരുമാനത്തിന് പ്രത്യേകിച്ച് കാരണങ്ങളൊന്നും മാലിദ്വീപ് വ്യക്തമാക്കിയിട്ടില്ലെന്നു നാവികസേനയുടെ ചീഫ് അഡ്മിറല്‍ സുനില്‍ ലാന്‍ബ പറഞ്ഞു.
പ്രാദേശിക സഹകരണം വര്‍ധിപ്പിക്കുക, നിര്‍ണായക സമുദ്ര മേഖലകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മിലന്‍ മാര്‍ച്ച് ആറിനാണ് ആരംഭിക്കുന്നത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ രണ്ടുവര്‍ഷത്തില്‍ ഒരിക്കലാണ് മിലന്‍ സംഘടിപ്പിക്കുന്നത്. എട്ടുദിവസമാണ് അഭ്യാസം നീണ്ടുനില്‍ക്കുന്നത്. മിലനില്‍ പങ്കെടുക്കാന്‍ പതിനാറ് രാജ്യങ്ങള്‍ സമ്മതം പ്രകടിപ്പിച്ചിട്ടുണ്ട്
https://www.facebook.com/Malayalivartha

























