മനസ്സിൽ കൊണ്ടുനടന്ന ആ പ്രണയം തുറന്നു പറഞ്ഞപ്പോൾ നിരസിച്ചു... പിന്നെ മറ്റൊന്നും ചിന്തിച്ചില്ല പെൺകുട്ടിയെ ക്രൂരമായി നടുറോഡിലിട്ട് കുത്തി കൊലപ്പെടുത്തി

നെഹ്രു മെമ്മോറിയല്‍ കോളേജിലെ ബിഎസ്ഇ വിദ്യാര്‍ത്ഥിനിയായിരുന്ന അക്ഷിത എന്ന പെണ്‍കുട്ടിയെ പ്രണയം നിരസിച്ചതിന്റെ പേരില്‍ ഇതേ കോളേജിലെ വിദ്യാര്‍ത്ഥി കാര്‍ത്തിക് കുത്തി കൊലപ്പെടുത്തി. ഇതിനിടയില്‍ കാര്‍ത്തിക് സ്വയം കൈ മുറിക്കുകയും ചെയ്തു. അക്ഷിതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നടുറോഡില്‍ അക്ഷിതയുടെ ജീവന്‍ പിടഞ്ഞപ്പോള്‍ അവളുടെ ജീവന്‍ പൊലിയുന്ന ക്രൂരമായ കാഴ്ച്ച ഫോണില്‍ പകര്‍ത്താനും ആളുകള്‍ മടിച്ചില്ല. കാര്‍ത്തിക് അക്ഷിതയോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു.
എന്നാല്‍ തനിക്ക് പഠിക്കണമെന്നും ശല്യം ചെയ്താല്‍ പരാതിപ്പെടുമെന്നും അക്ഷിത മറുപടി നല്‍കി. ഇതിന് പ്രതികാരമായി ഫെബ്രുവരി 20ന് അക്ഷിത വീട്ടിലേക്ക് മടങ്ങവേ ഇയാള്‍ പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അക്ഷിതയുടെ കൊലപാതകം പലരും ഫോണില്‍ പകര്‍ത്തി.
https://www.facebook.com/Malayalivartha


























