തെലങ്കാന മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തീപിടുത്തം ; വൻ ദുരന്തം ഒഴിവായത് സുരക്ഷാ ഉദ്യോഗസ്ഥന്റെ സമയോജിതമായ ഇടപെടല്‍ കാരണം

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു സഞ്ചരിച്ച ഹെലികോപ്റ്റര്‍ പറന്നുയരാന്‍ തുടങ്ങുന്നതിനിടെ തീപിടിത്തമുണ്ടായി. മുഖ്യമന്ത്രിയുടെ ഓഫീസ് ലഗേജിനാണ് തീപിടിച്ചത്. ഉടനെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി ബാഗ് പുറത്തേക്ക് വലിച്ചെറിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
രാവിലെ പത്തരയോടെ കരിംനഗറില്‍ ഔദ്യോഗിക പരിപാടിക്ക് എത്തിയ ചന്ദ്രശേഖര്‍ റാവു ചടങ്ങിന് ശേഷം പുറപ്പെടാന്‍ തുടങ്ങുമ്പോഴായിരുന്നു സംഭവം. ലഗേജിലുണ്ടായിരുന്ന വസ്തുവിനാണ് ആദ്യം തീപിടിച്ചത്. പിന്നീട് തീ ബാഗിലേക്ക് പടരാന്‍ തുടങ്ങിയതോടെ സുരക്ഷ ഉദ്യോസ്ഥന്‍ ഓടിയെത്തി ബാഗ് ദൂരേക്ക് വലിച്ചെറിയുകായിരുന്നു. തീ പിടിത്തത്തിനു പിന്നിലെ കാരണം കണ്ടെത്താൻ സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























