പ്രാകൃതം ഈ ശിക്ഷാ വിധി ; സ്കൂളില്‍ പോകുന്നതിന് മടികാണിച്ച മകനെ അച്ഛന്‍ പൊള്ളുന്ന വെയിലിൽ പോസ്റ്റില്‍ കെട്ടിയിട്ടു

സ്കൂളില്‍ പോകാന്‍ മടികാണിച്ച മകനെ അച്ഛന്‍ ചുട്ടുപൊള്ളുന്ന വെയിലത്ത് ഇലട്രിക് പോസ്റ്റില്‍ കെട്ടിയിട്ടു. തെലുങ്കാനയിലെ ബദ്രാചലത്തിലാണ് മകനോട് ഒരച്ഛൻ ഇത്തരം ക്രൂരത കാണിച്ചത്. കമലാപൂര്‍ ആദര്‍ശ ഹൈസ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിയായ ഖോല്ലയെയാണ് അച്ഛന്‍ കെട്ടിയിട്ട് പീഡിപ്പിച്ചത് കുട്ടിയെ ഇലട്രിക് പോസ്റ്റില്‍ കെട്ടിയിട്ടതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടുകൂടെയാണ് വിവരം പുറത്തറിയുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി ഖോല്ല സ്കൂളില്‍ പോകുന്നുണ്ടായിരുന്നില്ല. ഇത് ചോദ്യം ചെയ്തുകൊണ്ട് അച്ഛൻ കുട്ടിയെ പോസ്റ്റിൽ കെട്ടിയിടുകയുമായിരുന്നു.
സംഭവത്തെ തുടര്‍ന്ന് തെലുങ്കാനയിലെ ബാലാവകാശ സംഘടനയായ ബാലാല ഹക്കുള സംഘം ജോയിന്റ് കളക്ടറെ വിവരമറിയിച്ചു. ഔദ്യോഗിക സംഘം ഗ്രാമത്തില്‍ എത്തി സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്. മാതാപിതാക്കള്‍ക്ക് കുട്ടിയെ നോക്കാന്‍ അറിയില്ലെന്ന് കാണിച്ച് ബാലാവകാശ സംഘടന കുട്ടിയെ ഹോസ്റ്റലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























