പത്തുലക്ഷം രൂപയ്ക്കു മുകളില്‍ പ്രൊവിഡന്റ് ഫണ്ട് പിന്‍വലിക്കാന്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ അപേക്ഷ

പത്തുലക്ഷം രൂപയ്ക്കു മുകളില്‍ പ്രൊവിഡന്റ് ഫണ്ട് പിന്‍വലിക്കാന്‍ ഇനിമുതല്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ബോര്‍ഡ് ആണ് ഓണ്‍ലൈന്‍ അപേക്ഷകള്‍ നിര്‍ബന്ധമാണെന്നു വ്യക്തമാക്കിയത്.
മുന്‍പ് ജോലിയില്‍ നിന്നും വിട്ടു പോകുമ്പോള്‍ പിഎഫ് തുക പിന്‍വലിക്കാന്‍ അപേക്ഷ ഫോം പൂരിപ്പിച്ചു നേരിട്ടു നല്‍കുന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാല്‍, ഇനിമുതല്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാതെ പത്തു ലക്ഷത്തില്‍ അധികം രൂപ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് സെന്‍ട്രല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ അറിയിച്ചു.
അഞ്ചു ലക്ഷത്തില്‍ കൂടുതല്‍ ഫണ്ട് തിരിച്ചെടുക്കുന്നവര്‍ക്കും ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാം. പിഎഫ് അക്കൗണ്ടും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്ക് ഓണ്‍ലൈന്‍ മുഖേന തുക പിന്‍വലിക്കുന്നത് കൂടുതല്‍ എളുപ്പത്തില്‍ സാധ്യമാകും.
https://www.facebook.com/Malayalivartha


























