കമല്‍ ഹാസന് അണ്ണാ സര്‍വകലാശാലയിലെ പൊതു ചടങ്ങില്‍ അപ്രതീക്ഷിത വിലക്ക്

കമല്‍ ഹാസന് അണ്ണാ സര്‍വകലാശാലയിലെ പൊതു ചടങ്ങില്‍ അപ്രതീക്ഷിത വിലക്ക്. സര്‍വകലാശാലയുടെ തുകല്‍ സാങ്കേതിക വകുപ്പ് ശനിയാഴ്ച വൈകീട്ട് നടത്താനിരുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി കമല്‍ ഹാസന്‍ പങ്കെടുക്കേണ്ടതായിരുന്നു. വിദ്യാര്‍ഥികള്‍ നേരിട്ടു ക്ഷണിച്ചത് കമല്‍ സ്വീകരിച്ചിരുന്നു. എന്നാല്‍, രാവിലെ സംഘാടകര്‍ പരിപാടിക്കു വരേണ്ടതില്ലെന്ന് കമല്‍ ഹാസനെ അറിയിച്ചു.
ചടങ്ങിനൊപ്പം വിദ്യാര്‍ഥികളുമായുള്ള മുഖാമുഖം പരിപാടിയും സംഘടിപ്പിച്ചിരുന്നു. കമലിനെ ചടങ്ങില്‍നിന്ന് വിലക്കിയ കാര്യം അണ്ണാ സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. കാമ്പസിനകത്ത് രാഷ്ട്രീയം സംസാരിക്കുമെന്നതിനാലാണ് കമലിനെ ഒഴിവാക്കിയതെന്നാണ് സംശയിക്കുന്നത്.
നേരത്തേ ചെന്നൈയിലെ സ്വകാര്യ കോളജില്‍ നടന്ന ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ കമല്‍ ഹാസന്‍ വിദ്യാര്‍ഥികളെ രാഷ്ട്രീയത്തിലേക്കു വരാന്‍ ആഹ്വാനം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























