കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ലക്ഷം രൂപ തലയ്ക്ക് വിലയിട്ട കുറ്റവാളി കൊല്ലപ്പെട്ടു, മൂന്നു പോലീസുകാര്‍ക്ക് പരിക്ക്

നോയിഡ പോലീസ് നടത്തിയ വെടിവെയ്പില്‍ തലയ്ക്കു ഒരു ലക്ഷം രൂപ വിലയിട്ട കുറ്റവാളി കൊല്ലപ്പെട്ടു. നോയിഡയിലും, ഡല്‍ഹിയിലും നിരവധി കേസുകളുള്ള ശ്രാവണ്‍ ചൗധരിയാണ് കൊല്ലപ്പെട്ടത്. ഇയാള്‍ നിരവധി കൊലപാതക കേസികളില്‍ പ്രതിയാണ്. ഏറ്റുമുട്ടലില്‍ ഇന്‍സ്‌പെക്ടര്‍ക്കും,രണ്ടു പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച രാവിലെയാണ് സംഭവം.
രണ്ടു പോലീസ് സ്‌റ്റേഷനുകളിലായാണ് അരലക്ഷം വീതം ഇയാളെ പിടികൂടുന്നവര്‍ക്കായി പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. വെടിയേറ്റു വീണ ഇയാളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ഇയാളില്‍ നിന്ന് ഒരു എകെ 47 നും നാടന്‍ തോക്കും പിടിച്ചെടുത്തു. ഇനി ആ പാരിതോഷികം ആര്‍ക്കു നല്‍കണമെന്ന് വ്യക്തമാക്കിയിട്ടില്ല.
https://www.facebook.com/Malayalivartha

























