രാജസ്ഥാനിലെ ചിറ്റോഗ്രാഹില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ആറ് കുട്ടികള്‍ക്ക് പരിക്ക്

രാജസ്ഥാനിലെ ചിറ്റോഗ്രാഹില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ആറ് കുട്ടികള്‍ക്ക് പരിക്കേറ്റു. ലോട്ടസ് പബ്ലിക്ക് സ്‌കൂളിലെ ബസാണ് മറിഞ്ഞത്. അപകട സമയത്ത് ബസില്‍ 30 കുട്ടികള്‍ ഉണ്ടായിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ ബസ് ഡ്രൈവര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ടെന്ന് ചിറ്റോഗ്രാഹ് പൊലീസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍ ഖതിക് പറഞ്ഞു.
https://www.facebook.com/Malayalivartha

























