ഏത് സാഹചര്യവും നേരിടാന്‍ രാജ്യം ഒരുക്കമാണ്; ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ

ഡോക്‌ലാമില്‍ ഏത് അപ്രതീക്ഷിത സാഹചര്യവും നേരിടാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. അതിര്‍ത്തിയില്‍ ചൈന സ്വീകരിച്ചിരുന്ന നിലപാട് മാറ്റമാണ് ഡോക്‌ലാമിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍ ഗൗതം ബാംബ്‌വാലെ പറഞ്ഞതിന് പിന്നാലെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.
നമ്മള്‍ കരുതിത്തന്നെയാണ് ഇരിക്കുന്നത്. ഏത് സാഹചര്യത്തേയും ഗൗരവമായി കാണുന്നു. മൂന്ന് സൈനിക വിഭാഗങ്ങളുടേയും നവീകരണം നടന്നുവരികയാണ്. അതിര്‍ത്തികള്‍ കൂടുതല്‍ സുരക്ഷിതമാക്കുകയാണ് പ്രഥമ പരിഗണനയെന്നും മന്ത്രി പറഞ്ഞു. ശത്രുവിനെതിരെ രക്തരൂക്ഷിത പോരാട്ടത്തിന് തയ്യാറാണെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.
https://www.facebook.com/Malayalivartha

























