പുതിയ വീടിന്റെ നിർമാണം കാണാതെ വിഷ്ണു.. നെഞ്ചുപൊട്ടി പ്രവാസി..! പാസ്‌പോർട്ടിൽ ദേ ഈ മാറ്റങ്ങൾ അറിഞ്ഞോ..!

വിഷ്ണുവിനെ ചികിത്സയ്ക്കായി നാട്ടിൽ എത്തിക്കാൻ ബന്ധുക്കൾ ശ്രമിച്ചിരുന്നു. ഈ ശ്രമം പരാജയപ്പെട്ടതോടെ പിതാവ് മോഹനൻ പിള്ള ലാത്വിയയിലേക്ക് പോയി. മരണ സമയത്ത് പിതാവ് ഒപ്പമുണ്ടായിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെയാണ് മൃതദേഹം നാട്ടിൽ എത്തിച്ചത്. ലാത്വിയയിലുള്ള മലയാളികളും വിഷ്ണുവിന്റെ സുഹൃത്തുക്കളും ഏറെ സഹായിച്ചതായി ബന്ധുക്കൾ പറഞ്ഞു.
വിദ്യാഭ്യാസ വായ്പ എടുത്താണ് ലാത്വിയയിലേക്ക് പോയത്. അവിടെ ചികിത്സയിൽ കഴിഞ്ഞ കാലയളവിൽ ഒട്ടേറെ പണം ചെലവഴിച്ചു. അപകടവുമായി ബന്ധപ്പെട്ട കേസ് നടത്തിപ്പാണ് കുടുംബത്തെ സംബന്ധിച്ച അടുത്ത ബാധ്യത. ഈ വർഷം അവസാനത്തോടെ നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. പുതിയ വീടിന്റെ നിർമാണം കാണാതെയാണ് വിഷ്ണുവിന്റെ മടക്കം.
https://www.facebook.com/Malayalivartha



























