Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫർഹാനയുടെ വസ്ത്രങ്ങളിൽ ''ഐ ലവ് യു'' എന്നും എഴുതി... ഫർഹാനയെ കൊലപ്പെടുത്തിയശേഷം അസ്ലം ജീവനൊടുക്കിയോ..?പിറന്നാൾ ആഘോഷം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരണം..


മരിച്ചതായി സ്ഥിരീകരിച്ച 56കാരി അന്ത്യകർമങ്ങൾക്കിടെ ചുമച്ചു...വായിൽ തുളസിവെള്ളം ഒഴിച്ചു ഇതിനുപിന്നാലെ സംഭവിച്ചത്..ഉടനെ ആശുപത്രിയിൽ എത്തിച്ചു..


മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ രൂക്ഷമായ വിമര്‍ശന ശരങ്ങള്‍...കൊല്ലം സഖാക്കൾക്ക് കാര്യം പിടികിട്ടി..എം വി ഗോവിന്ദനിട്ടും പാർട്ടിയിൽ കൊട്ട്..


ഇരട്ടക്കൊലപാതക കേസ്..പ്രതിയായ അനില ബേബിയുടെ മാനസികാരോഗ്യ നിലയെക്കുറിച്ച് പ്രതിഭാഗം അഭിഭാഷകൻ..കേസിന്റെ വിചാരണ നടപടികൾ കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു..


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..

20% കിഴിവ്...!! അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് ഉള്‍പ്പെടെ നിരക്കിളവ് പ്രഖ്യാപിച്ച് വിമാനക്കമ്പനി, ഈ ഓഫര്‍ സെപ്റ്റംബര്‍ 28വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക്

23 SEPTEMBER 2023 02:12 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടമടക്കാനാവാതെ... ഡ്യൂട്ടി ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ഫുജൈറയില്‍ കാര്‍ ഇടിച്ച് മൂവാറ്റുപുഴ സ്വദേശിക്ക് ദാരുണാന്ത്യം

ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...

കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് ഉള്‍പ്പെടെ നിരക്കിളവ് പ്രഖ്യാപിച്ച് വിമാനക്കമ്പനി. ഗള്‍ഫ് സെക്ടറിലെ മറ്റു വിമാന കമ്പനികളെ അപേക്ഷിച്ച് ഏറ്റവും നിരക്ക് കുറവായ ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാന്‍ എയര്‍ എല്ലാ സര്‍വീസുള്‍ക്കും 20% കിഴിവ് പ്രഖ്യാപിച്ചു. ഒമാന്‍ എയറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, ആപ്പ്, കോള്‍ കൗണ്ടറുകള്‍, ഒമാന്‍ എയര്‍ നിയോഗിച്ച ട്രാവല്‍ ഏജന്റുമാര്‍ എന്നിവയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. സെപ്റ്റംബര്‍ 28 ശനിയാഴ്ച വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുന്നത്..

മാര്‍ച്ച് 15 വരെയുള്ള മടക്കയാത്ര ഉള്‍പ്പെടുന്ന ടിക്കറ്റുകള്‍ക്ക് ഈ പ്രമോഷന്‍ ഓഫര്‍ ലഭിക്കും. ഇക്കോണമി ക്ലാസ് നിരക്കുകളില്‍ 20 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നത് സാധാരണക്കാരായ പ്രവാസി യാത്രക്കാര്‍ക്ക് ഗുണകരമാണ്. ഗള്‍ഫ് സെക്ടറിലെ മറ്റു വിമാന കമ്പനികളെ അപേക്ഷിച്ച് ഒമാന്‍ എയറില്‍ നിരക്ക് വളരെ കുറവാണ്. 20 ശതമാനം വരെ കിഴിവ് കൂടി ലഭിച്ചാല്‍ നിരക്കും വീണ്ടും കുറയും.  ബിസിനസ് ക്ലാസ് നിരക്കുകളില്‍ 15 ശതമാനം വരെ കിഴിവുകളും ഒമാന്‍ എയര്‍ വാഗ്ദാനം ചെയ്യുന്നു.

കരിപ്പൂരിലേക്ക് സൗദിയില്‍ നിന്ന് നേരിട്ട് സര്‍വീസില്ലാത്തതിനാല്‍ മസ്‌കറ്റ് വഴിയുള്ള ഒമാന്‍ എയറിന്റെ സൗദി-ഒമാന്‍-ഇന്ത്യ കണക്ഷന്‍ സര്‍വീസുകള്‍ മലബാറില്‍ നിന്നുള്ള പ്രവാസികള്‍ ഒമാന്‍ എയര്‍ സര്‍വീസുകളെ കാര്യമായി ആശ്രയിക്കുന്നുണ്ട്. ഏറ്റവും പുതിയ ആഗോള വില്‍പ്പന കാമ്പെയ്ന്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഈ ഓഫര്‍. ഒമാന്‍ എയറിന്റെ ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോം പേജില്‍ പ്രൊമോഷന്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ പ്രത്യേക ഓഫര്‍ എല്ലാ വിമാനത്തിലും ലഭ്യമാണെന്നും ഒമാന്റെ ടൂറിസ്റ്റ് കേന്ദ്രങ്ങളും ആതിഥേയത്വവും അനുഭവിച്ചറിയാന്‍ നേരത്തേ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും കമ്പനി ആഹ്വാനം ചെയ്യുന്നു.

അതേസമയം പ്രവാസികളുടെ ബജറ്റ് എയർലൈനായ സലാം എയർ ഇന്ത്യയിലേക്കുള്ള സർവീസ് നിർത്തുകയാണ്.  ഈ മാസം അവസാനം വരെയാണ് വിമാനം നിലവിൽ സർവീസ് നടത്തുക.ഒക്ടോബർ ഒന്ന് മുതൽ ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ ഉണ്ടാകില്ലെന്ന് ട്രാവൽ ഏജൻസികൾക്ക് അയച്ച സർക്കുലറിൽ കമ്പനി അറിയിച്ചു. മലയാളികളടക്കമുള്ള സാധാരണക്കാരുടെ ആശ്രയമായമാണ് ഇതോടെ ഇല്ലാതാകുന്നത്.

കേരളത്തിലെ രണ്ട് വിമാനത്താവളങ്ങളിലേക്ക് ഉൾപ്പെടെ സർവീസ് നടത്തിയിരുന്ന ഒമാന്‍റെ ബജറ്റ് വിമാനമാണ് സലാം എയർ.  ഇന്ത്യയിലേക്ക് വിമാനങ്ങൾ അനുവദിക്കുന്നതിലുള്ള പരിമിതി മൂലമാണ് സർവിസുകൾ നിർത്തുന്നതെന്ന് ട്രാവൽ ഏജൻസികൾക്ക് അയച്ച സർക്കുലറിൽ കമ്പനി വ്യക്തമാക്കി. വെബ്സൈറ്റിൽനിന്ന് ഒക്ടോബർ ഒന്ന് മുതൽ ബുക്കിങ്ങ് ചെയ്യാനുള്ള സൗകര്യവും നീക്കിയിട്ടുണ്ട്. റിസർവേഷൻ ചെയ്ത എല്ലാ യാത്രക്കാർക്കും പൂർണമായും റീഫണ്ട് നൽകും. റീ ഫണ്ടിനെ കുറിച്ച് സംശയം ഉണ്ടെങ്കിൽ ബന്ധപ്പടാവുന്നതാണെന്നും കമ്പനി അധികൃതർ അറിയിച്ചു.

അതേസമയം, എത്ര കാലത്തേക്കാണ് സർവിസ് നിർത്തുന്നത് എന്നതിനെ കുറിച്ച് അധികൃതരുടെ ഭാഗത്തുനിന്ന് ഒരു വിശദീകരണവും ഉണ്ടായിട്ടില്ല.
കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ കഴിഞ്ഞിരുന്ന സലാം എയറിന്‍റെ പിൻമാറ്റം സാധാരണക്കാരായ മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഏറെ തിരിച്ചടിയാണ്. നിലവിൽ കോഴിക്കോട്, തിരുവനന്തപുരം, ജയ്പൂർ, ലഖ്നൗ എന്നീ നഗരങ്ങളിലേക്കാണ് സലാം എയർ ഇന്ത്യയിലേക്ക് സർവിസ് നടത്തുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Gurugram കമ്പനിയിലേക്ക് അവസാന മെസ്സേജ്..  (4 minutes ago)

GORAKHPUR വേഗം ആശുപത്രിയിലെത്തിച്ചു  (13 minutes ago)

KOLLAM CPIM കൊല്ലത്തുള്ളവര്‍ക്ക് കാര്യം പിടികിട്ടി;  (33 minutes ago)

ക്രിസ്മസിന് ലാലേട്ടൻ വരുന്നു; മോഹൻലാൽ - തരുൺ മൂർത്തി ചിത്രം 'അതിമനോഹരം' റിലീസ് തീയതി പുറത്ത്!  (37 minutes ago)

Anila-baby-നിർണായക വഴിത്തിരിവ്;  (39 minutes ago)

ഗവർണർ YES പറഞ്ഞാൽ അടുത്ത മണിക്കൂറിൽ EX മന്ത്രിയുടെ അറസ്റ്റ് ഉടന്‍ പിണറായി കൈമലർത്തി  (2 hours ago)

മരിച്ചുപോയവരെ വെറുതെ വിടടോ..! സുഹൈലിന്റെ സെബി വക്കീലിനെ കുടഞ്ഞ് കോടതി കോടതി മുറിയിൽ നടന്നത്  (2 hours ago)

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്  (2 hours ago)

ലക്ഷങ്ങൾ ശബളം..! 2 ദിവസമായി പുറത്ത് ഇറങ്ങിയില്ല..! ഫ്ലാറ്റ് കൂട്ട മരണം...! അസ്‍ലമിനും ഫർസാനക്കും സംഭവിച്ചത്  (2 hours ago)

ഉമ്മൻ ചാണ്ടിയുടെ കരുത്തിൽ കോൺഗ്രസിൽ പുതുച്ചേരി: നയിക്കാൻ കുഴൽനാടൻ: ചാണ്ടി ഉമ്മനും നായക സ്ഥാനത്തേക്ക്  (2 hours ago)

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (3 hours ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (3 hours ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (4 hours ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (4 hours ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (4 hours ago)

Malayali Vartha Recommends