Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

കേരളത്തിലെ ഇസ്ലാമികസമൂഹത്തിൽ കടന്നു കയറിയ തീവ്രവാദികൾ അവിടെയുള്ള ജനങ്ങളെ കടുത്ത മതാചാരങ്ങൾക്ക് പ്രേരിപ്പിക്കുകയായിരുന്നു ആദ്യം തുടങ്ങിയ പ്രവർത്തനം,അതാണവർ ചെയ്തു വന്നത്... മതം അഭിമാനവും അതിലേറെ ഭയപ്പെടുത്തുന്ന ഒന്നുമാക്കി മാറ്റുന്നതിൽ അവർ ഏറെക്കുറെ വിജയം വരിച്ചു എന്ന് തന്നെയാണ് മുസ്ലിം സമൂഹത്തിൽ പിന്നീടിങ്ങോട്ട് കണ്ടുവരുന്ന മാറ്റങ്ങൾ....

20 SEPTEMBER 2021 04:49 PM IST
മലയാളി വാര്‍ത്ത

മുസ്ലിം സംഘടനകളിലേക്ക് തീവ്രവാദികൾ കടന്നു കയറി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന ഒരു വലിയ കണ്ടുപിടുത്തതിന്റെ പേറ്റന്റ് കേരളത്തിലെ സി പി എമ്മിന് കിട്ടിയ സന്തോഷ വാർത്തയാണ് ഏറെ അഭിമാനകരമായി നമുക്ക് മുന്നിലുള്ളത്.

ഈ സന്തോഷ വാർത്തയുമായി സി പി എമ്മിന്റെ ഏറാന്മൂളികൾ തേരാ പാരാ നടക്കുന്നത് കാണുമ്പൊൾ ഇതിങ്ങൾക്കൊന്നും ലജ്ജയില്ലേ എന്നാണ് ചോദിക്കേണ്ടത്.

അല്ല, സഖാക്കളേ ഇക്കഴിഞ്ഞ കാലമത്രയും കേരളത്തിലെ സംഘ പരിവാറുകാർ നടന്ന് പറഞ്ഞോണ്ടിരുന്നത് ഇത് തന്നെയല്ലേ...?

ഇപ്പോഴിപ്പോൾ കൃസ്ത്യൻ സഭകളുടെ മേലധ്യക്ഷന്മാരും പറയുന്നത് ഇത് തന്നെയല്ലേ....?

കാരശ്ശേരി മാഷും എ പി അബ്ദുള്ളക്കുട്ടിയും പറഞ്ഞത് ഇത് തന്നെയല്ലേ...?

താലിബാനെ പോലും പിന്തുണയ്ക്കുന്ന ചർച്ചകൾ കേരളത്തിൽ നടക്കുന്നുണ്ടെന്ന് ഇനി സി പി എം മാത്രമേ പറയാനുണ്ടായിരുന്നുള്ളു.
ദാ, അവരും പറഞ്ഞു കഴിഞ്ഞു.

കോൺഗ്രസ്സുകാരോ യു ഡി എഫ് കാരോ ഇതൊക്കെ പറയുമെന്ന് ഈ ജന്മത്തിൽ പ്രതീക്ഷയുമില്ല.
കാരണം, എല്ലാം വോട്ടു ബാങ്ക് പൊളിറ്റിക്സ് ആണല്ലോ.....

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും ഉണ്ടെന്ന് പറഞ്ഞത് വിവാദമാക്കാൻ കൂട്ട് നിന്ന സഖാക്കളാണ് ഇപ്പോൾ പുതിയ കണ്ടെത്തലുമായി എത്തിയിരിക്കുന്നത്. ഒടുവിൽ അവർക്കും നേരം വെളുത്ത് തുടങ്ങിയെന്നർത്ഥം.

സി പി എം സമ്മേളനങ്ങളുടെ ഉദ്‌ഘാടന പ്രസംഗത്തിനായി നൽകിയ കുറിപ്പിലാണ് സി പി എം ഇക്കാര്യങ്ങൾ തുറന്നു പറയുന്നത്.

ഇസ്ലാമിക സംഘടനകളിൽ തീവ്രവാദ ആശയക്കാർ കടന്നു കയറി അവിടെയുള്ളവർ തീവ്രവാദത്തിലേക്ക് നയിക്കുന്നതാണ് കഴിഞ്ഞ ഒന്ന് രണ്ടു പതിറ്റാണ്ടായി നടന്നു കൊണ്ടിരിക്കുന്നത്.

അതിനൊക്കെയുള്ള തെളിവാണ് ജിഹാദി പ്രവർത്തകരും സഖാക്കളും തേടിക്കൊണ്ടിരുന്നത്.
ഇതെന്താ തെളിവിന്റെ വിഷയമാണോ.....
സാമൂഹികമായ ഇത്തരം നീക്കങ്ങളെ തിരിച്ചറിയുന്നത് സാമൂഹിക ശാസ്ത്രം കൊണ്ടാണ്. തെളിവ് കൊടുക്കേണ്ട കേസല്ല, മറിച്ച് സാമൂഹിക നീക്കങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകുന്ന കാര്യങ്ങളാണ്.

അല്ലാതെ, ഏതെങ്കിലും ഒരുവനോ ഒരുത്തിയോ മയക്കുമരുന്നു കൊണ്ട് വരുന്നതും വിൽക്കുന്നതും
അവ കൊടുത്ത് ചെറുപ്പക്കാരെ വശീകരിക്കുന്നതും
അടിമകളാക്കി നശിപ്പിക്കുന്നതും
തെളിവിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കേണ്ട കാര്യമല്ല എന്നു ആർക്കാണ് അറിയാത്തത്.

വ്യാപകമായി ഇത്തരം കേസുകൾ ഉണ്ടാകുമ്പോൾ....
അവയിലേറെയും പ്രതിസ്ഥാനത്ത് കണ്ടെത്തുന്നത് മുസ്ലിം നാമധാരികളാകുമ്പോൾ....
അവിടെയെല്ലാം ഇരകളാകുന്നത് ഹിന്ദു കൃസ്ത്യൻ മതവിശ്വാസികളാകുമ്പോൾ....
സാമാന്യ ബുദ്ധിയും നിരീക്ഷണവും നടത്തുന്ന ആർക്കും പറയാനാകുന്നതേയുള്ളു ഇതൊരു മത തീവ്രവാദ പ്രവർത്തനത്തിന്റെ ഭാഗമാണെന്ന്.

ഇസ്ലാമിന്റെ മതഘടനയെ കൃത്യമായും ആസൂത്രിതമായും ഉപയോഗിച്ച്
ആ പ്ലേറ്റ് ഫോമിൽ നിന്നുകൊണ്ട് നടത്തുന്ന തീവ്രവാദം.
അതാണ് മത തീവ്രവാദം!
അതിലാണ് ഇസ്ലാമിക തീവ്രവാദം നമ്മൾ കാണുന്നത്.
അല്ലാതെ എല്ലാ മത വിശ്വാസികളും അത്തരക്കാരാണെന്ന് പറയാൻ കേരളമെന്താ അല്പബുദ്ധികളുടെ നാടോ?

കേരളത്തിലെ ഇസ്ലാമികസമൂഹത്തിൽ കടന്നു കയറിയ തീവ്രവാദികൾ അവിടെയുള്ള ജനങ്ങളെ കടുത്ത മതാചാരങ്ങൾക്ക് പ്രേരിപ്പിക്കുകയായിരുന്നു ആദ്യം തുടങ്ങിയ പ്രവർത്തനം.
അതാണവർ ചെയ്തു വന്നത്.

മതം അഭിമാനവും അതിലേറെ ഭയപ്പെടുത്തുന്ന ഒന്നുമാക്കി മാറ്റുന്നതിൽ അവർ ഏറെക്കുറെ വിജയം വരിച്ചു എന്ന് തന്നെയാണ് മുസ്ലിം സമൂഹത്തിൽ പിന്നീടിങ്ങോട്ട് കണ്ടുവരുന്ന മാറ്റങ്ങൾ....
മുൻപെങ്ങുമില്ലാത്ത വിധം വേഷത്തിലും ഭാഷയിലും ഇടപെടലിലും കാണിക്കുന്ന മതകാർക്കശ്യം പൊതുസമൂഹം കൃത്യമായി നിരീക്ഷിക്കുന്നതാണ്.

അടുത്ത ഘട്ടമായി അന്യമതസ്ഥരെ ലക്ഷ്യമിട്ടുകൊണ്ട് പ്രണയമൊരുക്കുകയായിരുന്നു.

രണ്ടു മതസ്ഥർ തമ്മിൽ പ്രണയിക്കുന്നതും ജീവിക്കുന്നതുമല്ല നമ്മുടെ വിഷയം.
അതൊക്കെ എല്ലാക്കാലത്തും കേരളത്തിൽ ഉണ്ടായിരുന്നു.

ചെറുപ്പക്കാർക്ക് കാശും മാറ്റ് പ്രോത്സാഹനങ്ങളും കൊടുത്ത് അവരെക്കൊണ്ട്
വിവാഹം കഴിച്ച് ജീവിക്കുന്നത് കൂടാതെ
പെൺപിള്ളേരെ വശീകരിച്ച് ലൈംഗിക ബന്ധത്തിലേർപ്പെടുകയും,
മതം മാറാൻ പ്രേരിപ്പിക്കുകയും,
അന്യ രാജ്യങ്ങളിലെ വിധ്വംസക പ്രവർത്തനങ്ങളിൽ ഉപയോഗിക്കാൻ കൊണ്ട് പോകുന്നതുമെല്ലാം
വ്യാപകമായതൊക്കെ മതതീവ്രവാദമല്ലാതെ പിന്നെ എന്താണ്.

ഇതൊക്കെ ഒന്നോ രണ്ടോ സംഭവം കൊണ്ട് നമ്മുടെ നാട് എത്തുന്ന നിഗമനമല്ല.
സമാനതകൾ ആവർത്തിക്കുകയാണ്....
അതൊക്കെ കണ്ട് തിരിച്ചറിയുന്നതും പാഠങ്ങൾ പഠിക്കുന്നതും സ്വാഭാവികമാണ്.

മാൻ മിസ്സിംഗ് കേസുകൾക്ക് കേരളത്തിൽ എണ്ണപ്പെരുക്കമുണ്ടാകുന്നത് ഒന്നു ശ്രദ്ധിച്ചാൽ നല്ലൊരു ശതമാനവും ഇത്തരം മതം മാറ്റ ലോബികൾ മുഖേനയാണെന്ന് കണ്ടെത്താനാകും.

ഒരു പെൺകുട്ടി മതം മാറി ജീവിക്കുന്നതിനും അവിടെയുള്ള ഒരു പുരുഷനെ വിവാഹം കഴിക്കുന്നതിനും ഇന്ത്യൻ നീതിന്യായവ്യവസ്ഥ എതിര് നിൽക്കുന്ന ഒന്നല്ല. അതൊക്കെ ആ വ്യക്തികളുടെയും ആ കുടുംബങ്ങളുടെയും കാര്യമായെ കേരളം ഇത്രകാലവും കണ്ടിരുന്നുള്ളൂ.
ശുദ്ധ പ്രണയത്തിന്റെ വിഷയമാണ്.

എന്നാൽ പ്രണയത്തിൽ മതം മാറ്റം ഒരു പ്രധാന ഘടകമാകുകയാണ്.
അശോകന്റെ മകൾ അഖിലയ്ക്ക് വേണ്ടി തീവ്രവാദ സംഘടനകൾ കൊച്ചിയിൽ വൻ ജനക്കൂട്ടത്തെ സംഘടിപ്പിച്ച്
ഹൈകോടതിക്കെതിരെ പോലും ഭീകരമായ സാഹചര്യം സൃഷ്ടിച്ചത്
അതിന്റെ പിന്നിലുള്ള സംഘടിത തീവ്രവാദമതലോബികളുടെ കയ്യാണ് വ്യക്തമാക്കിയത്.
അതിനായി നിമിഷനേരം കൊണ്ട് നടത്തിയ വൻ പണസമാഹരണം മറ്റെന്താണ് വെളിവാക്കുന്നത്?

ഈ പശ്ചാത്തലങ്ങൾക്കൊപ്പം ഇത്തരം കേസുകളുടെ...,
റിപ്പോർട്ട് ചെയ്യപ്പെട്ടവയുടെ മാത്രം എണ്ണം പരിശോധിച്ചാൽ
മുസ്ലിം മത സംഘടനകളിൽ നുഴഞ്ഞു കയറിയ തീവ്രവാദികളുടെ സാന്നിധ്യം നമുക്ക് ബോധ്യമാകും..
ഇതാണ് ഇവിടെ സി പി എം പോലെ ഭരണം കയ്യാളുന്ന രാഷ്ട്രീയസംഘടനകൾ
ഈ ദിവസങ്ങളിൽ പോലും "ഇല്ലാ ഇല്ലാ" എന്നാവർത്തിച്ചു കൊണ്ടിരുന്നത്.

എന്നിട്ട് ഇപ്പോഴാണ് സഖാക്കൾക്ക് ബോധമുണ്ടായത്!!!!!

ലവ് ജിഹാദ് എന്ന പ്രയോഗം പോലെ പരിശോധിക്കേണ്ട ഒന്നാണ് നാർക്കോട്ടിക് ജിഹാദ് എന്ന പ്രയോഗവും.

കേരളത്തിൽ വല്ലാതെ വർദ്ധിച്ചു വരുന്ന ലഹരി കേസുകൾ നോക്കിയാൽ അവിടെയും ഫണ്ടിങ്ങും ഏജൻസും
മുസ്ലിം സംഘടനകളിലെ
ആ മതത്തിലെ തന്നെ ചില തീവ്രവാദ ആശയക്കാരുടെ ആൾക്കാരാണെന്ന് കാണാം.

നമ്മുടെ നാട്ടിലെ യുവതയെ മയക്കുമരുന്നിനടിമയാക്കി ജീവിതവും കുടുംബവും ജനസംഖ്യയുമെല്ലാം നശിപ്പിക്കാൻ നടക്കുന്ന ആസൂത്രിത നീക്കമായേ ഇതിനെ കാണാനാകൂ....

ചില തീവ്രവാദ ആശയക്കാർ രൂപം കൊടുത്ത് വളർത്തുന്ന
ഇസ്ലാമിക സംഘടനകളുടെ പണവും സഹായവും കൊടുത്തുള്ള വല്ലാത്ത വളർച്ചയ്ക്ക് മുന്നിൽ
പിടിച്ചു നിൽക്കാൻ മതേതര കേരളത്തിലെ പരമ്പരാഗത മുസ്ലിം സംഘടനകൾ പോലും
കടുത്ത ആശയങ്ങളിലേക്ക് അടുക്കുന്നതാണ് ഇപ്പോൾ നമ്മൾ കാണുന്നത്.

അവരുടെയൊക്കെ നിലപാടുകൾ മാറുന്നതും, സ്വഭാവവും പെരുമാറ്റവും മാറുന്നതും പൊതുസമൂഹത്തിന് ആശങ്ക തന്നെയാണ്....

ഇതൊക്കെയാണ് വളരെ സിമ്പിളായി പാലായിലെ ബിഷപ്പ് പറഞ്ഞത്.....
ആ ബിഷപ്പിന് മുൻപും പലരും പറഞ്ഞു.
ആ ബിഷപ്പിന് ശേഷവും പലരും അതെ വസ്തുതകൾ പറയുന്നു.

തന്റെ സഭയിലെ പലരും ബലിയാടാക്കപ്പെടുന്നത് അറിയുന്ന ഒരു ബിഷപ്പ് അക്കാര്യം തന്റെ സഭയിൽ വെച്ച് സഭയിലെ കുടുംബാംഗങ്ങളോട് പറയുന്നത് ഏത്തരത്തിലാണ് വിദ്വേഷപ്രസംഗമാകുന്നതെന്ന് മനസ്സിലാകുന്നില്ല.
ബിഷപ്പിനെ എത്ര മുദ്ര കുത്താൻ ശ്രമിച്ചാലും അതൊന്നും ഇല്ലാതാകുന്നതല്ല.

കാര്യങ്ങൾ തുറന്നു പറയുമ്പോൾ മുസ്ലിം സമൂഹം തങ്ങളുടെ ഇടയിലെ തീവ്രവാദികളെ തള്ളിപറയാനാണ് മുന്നോട്ട് വരേണ്ടത്.
ആ പ്രേരണയാണ് രാഷ്ട്രീയനേതാക്കളും രാഷ്ട്രീയപാർട്ടികളും നൽകേണ്ടത്..

ഒരു തിരുത്തലാണ് ആവശ്യം!

അതിനൊന്നും ശ്രമിക്കാതെ, മുസ്ലിങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തി എന്ന പ്രചാരണം നടത്തി
മതസ്പർദ്ധയും മതവികാരപ്രീണനവുമാണ് സഖാക്കൾ ഉൾപ്പെടെയുള്ളവർ ചെയ്യുന്നത്..

അതിന്റെയൊക്കെ ഇടയിലാണ്, സി പി എമ്മിന്റെ പാർട്ടി സമ്മേളനങ്ങൾ ആരംഭിക്കുന്നത്....
ഇപ്പോഴാണ് സഖാക്കൾക്ക് ബോധോദയമുണ്ടായത്!!!!
അല്ലേലും അവർക്ക് അങ്ങനെയാ....എല്ലാം താമസിച്ചാണ്!!

പക്ഷെ, പാവങ്ങൾ അറിയാത്തതാണോ എന്തോ,
സി പി എമ്മിനകത്ത് പോലും മുസ്ലിം തീവ്രവാദികൾ കടന്നു കയറിക്കഴിഞ്ഞു.
പോളിറ്റ് ബയോരോ നയങ്ങളിൽ പോലും സ്വാധീനിക്കാൻ തക്കവിധം ഇടപെട്ടു തുടങ്ങിക്കഴിഞ്ഞു.

അപ്പോഴാണ് ഓരോ കണ്ടെത്തലുമായി ഇറങ്ങുന്നത്.....

ബിജലി ജൽദി നഹി പഹുംചേഗാ!

ഓരോന്നിന്റെ ജന്മദോഷം, അല്ലാതെന്ത്?

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (5 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (5 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (5 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (6 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (6 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (7 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (8 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (9 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (9 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (9 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (9 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (10 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (10 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (10 hours ago)

Malayali Vartha Recommends