Widgets Magazine
12
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിം​ഗോടെ പൂർത്തിയായി.... എല്ലാ ജില്ലകളിലും പോളിം​ഗ് 70 ശതമാനം കടന്നു, ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത് വയനാട്


15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി


പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ...


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം

ഇനി കരഞ്ഞ് വിളിച്ചിട്ട് കാര്യമില്ല പ്രകാശാ... നീ വിതച്ചതിന്റെ പ്രതിഫലം നിനക്ക് തന്നെ കിട്ടി: വിക്ര ത്തിന്റെ ശബ്ദം പോയി... കല്യാണിയുടെ മുന്നിൽ തൊഴു കൈയ്യോടെ പ്രകാശൻ!!

21 SEPTEMBER 2021 06:15 PM IST
മലയാളി വാര്‍ത്ത

പാറുമോൾ സോണിയോട് വിക്രത്തെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. വിക്രം അങ്കിൾ വരുമ്പോൾ കൊടുക്കാൻ ആയിരിക്കും ഇത്.

" അതേ മോളേ, ഇത് കാണുമ്പോൾ വിക്രമിന് നല്ല സന്തോഷം ആകും."

'പക്ഷേ, എന്തൊക്കെ പറഞ്ഞാലും എനിക്കിപ്പോഴും വിക്രം അങ്കിളിനെ ഇഷ്ടമില്ല.'

"അതെന്താ മോളെ അങ്ങനെ? വിക്രം ഇപ്പോൾ പണ്ടത്തെപ്പോലെ ഒന്നുമല്ല, ഒരുപാട് മാറി ഞാൻ മാറ്റി എടുത്തതാ... വിക്രമിന് പെൺകുട്ടികളോടുള്ള ഇഷ്ടക്കേട് ഒക്കെ മാറി...

അച്ഛനും മുത്തശ്ശിയും എന്തെങ്കിലുമൊക്കെ പറഞ്ഞാലും.... വിക്രം ഇപ്പോൾ അവരെ വഴക്കു പറയുന്നത് അല്ലാതെ... അവരോടൊപ്പം നിൽക്കാറില്ല. അതുമാത്രമല്ല, അവൻ നന്നായിട്ട് പടം വരയ്ക്കുന്നത് അല്ലേ, നല്ലൊരു കലാകാരൻ അല്ലേ... അപ്പോൾ അവൻ ഇതൊക്കെ മനസ്സിലാക്കാൻ സാധിക്കും."

എന്നിങ്ങനെ സോണി പാറു മോളോട് പറയുകയാണ്.

" പാവം സോണി ആന്റണി വിക്രമം അങ്കിളിന്റെ യഥാർത്ഥ സ്വഭാവം അറിയാതെയാണ് ഇത്രയേറെ സ്നേഹിക്കുന്നത് " എന്നിങ്ങനെ മനസ്സിൽ ചിന്തിക്കുകയാണ്...

അതേസമയം, കല്യാണി മുടിയൊക്കെ കോതി നിൽക്കുവാണ്. പെട്ടെന്നാണ് കിരണിന്റെ കോൾ വരുന്നത്.

" സോണിയ കൊണ്ട് നന്നായിട്ട് ഫുഡ് ഒക്കെ കഴിപ്പിക്കണം, അവളെ നന്നായിട്ട് നോക്കണം... അമ്മയോടും പറയണം, അവളെ നിന്നായിട്ട് ശ്രദ്ധിക്കാൻ,കാരണം ഒന്നും നീ ഇപ്പോൾ അറിയണ്ട...
ഞാൻ പിന്നെ പറയാം." ഇത്രയും പറഞ്ഞിട്ട് കിരൺ കോൾ കട്ട്‌ ചെയ്തു.

കിരൺ പറഞ്ഞതല്ലേ, എന്തായാലും അവളെ വിളിച്ചു ആഹാരം കഴിപ്പിക്കാം എന്ന് കരുതി കല്യാണി അങ്ങോട്ടുപോയി.....

എന്നാൽ, സോണിയെ വിളിച്ചപ്പോഴോ... വിക്രം വന്നതിന് ശേഷം കഴിക്കാമെന്ന്...
" വിക്രത്തെ വിളിച്ചിട്ട് കിട്ടുന്നില്ല, അവൻ രാവിലെ പോയതാണ്, എന്താണെന്ന് അറിയാനുള്ള ഒരു വഴിയുമില്ല.... " എന്നൊക്കെ സോണി കല്യാണിയോട് പറയുകയാണ്.

കല്യാണി പറയുകയാണ്, അവൻ ഉടനെ വരും എന്ന്...

" കല്യാണി.... അമ്പലത്തിലേക്ക് പോവുകയാണോ, രാവിലെ കിരൺ ഏട്ടൻ വന്നപ്പോഴും... എന്തോ വിഷമം ഉണ്ടായിരുന്നു. ഇനി എന്തെങ്കിലും പ്രശ്നം ആണോ, വിക്രമിനിയും കാണാനില്ല"..

ഇങ്ങനെയൊക്കെ സോണി പറഞ്ഞു. കല്യാണിക്ക് അപ്പോൾ തന്നെ സൂചന കിട്ടി. എന്തോ പ്രശ്നമുണ്ടെന്ന്.... അതാണ് അമ്പലത്തിലേക്ക് പോയി പ്രാർത്ഥിക്കാം എന്ന് കരുതിയത്.

ഇതേസമയം, ഐസിസിയുടെ മുന്നിൽ എത്തിനോക്കി എത്തിനോക്കി ഭ്രാന്തനെപ്പോലെ നിൽക്കുകയാണ് നമ്മുടെ പ്രകാശൻ. അപ്പോഴാണ് ഡോക്ടർ പുറത്തേക്ക് ഇറങ്ങി വന്നത്. ഉടനെ ഓടി ഡോക്ടറുടെ അടുത്തേക്ക് പോവുകയാണ് പ്രകാശൻ.

" ഡോക്ടർ എന്റെ മകൻ എങ്ങനെയുണ്ട്... "

"വേറെ കുഴപ്പമൊന്നുമില്ല....
എന്ന് പറഞ്ഞിട്ട് മിണ്ടാതെ നിൽക്കുകയാണ് ഡോക്ടർ.

എന്താ ഡോക്ടർ, വേറെ എന്തെങ്കിലും പ്രശ്നമുണ്ടോ??

അത്... സീറ്റ് ബെൽറ്റ് കഴുത്തിൽ കുരുങ്ങിതല്ലേ... അതിന്റെ ഒരു പ്രശ്നമുണ്ട്, അയാളുടെ ശബ്ദം നഷ്ടമായി " എന്ന് ഡോക്ടർ പറഞ്ഞു.

എന്റെ ദൈവമേ!! ഇത്രയും കേട്ടതും പ്രകാശന്റെ ബോധം പോയോ... ഓർമ്മയില്ലാതായോ... എന്ത് ചെയ്യണം എന്ന് അറിയാത്ത ഒരു അവസ്ഥ...

"ഡോക്ടർ, എന്റെ മകന് ഇനി സംസാരിക്കില്ലേ...."

" അങ്ങനെയൊന്നുമില്ല, ഞാൻ ഇപ്പോഴത്തെ അവസ്ഥയാണ് പറഞ്ഞത്. നമുക്ക് ഇനിയും പരിശോധിക്കാം... " എന്ന് ഡോക്ടർ പോയി....

പ്രകാശൻ ആണെങ്കിലോ... ഞാൻ എന്ത് തെറ്റാണ് ചെയ്തത് എന്റെ ദൈവമേ, എന്നൊക്കെ പറഞ്ഞു തലതല്ലി കരയുകയും, മുഖത്ത് അടിക്കുകയും ചെയ്യുന്നുണ്ട്....

അപ്പോൾ കിരണും കയറി വരികയാണ്. ഡോക്ടറെ കണ്ട ഉടൻ, കിരൺ കാര്യങ്ങൾ തിരക്കുന്നുണ്ട്.... എല്ലാം പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു ഡോക്ടർ പെട്ടെന്ന് പോയി.

കിരണിനെ കണ്ടതും, വീണ്ടും അലമുറയിട്ട് കരയുകയാണ് പ്രകാശൻ.

" പോയെടാ എല്ലാം പോയി.... എന്റെ മകന്റെ ശബ്ദം പോയി, എന്തിനാടാ എന്റെ മകനെ നീയും അവളും കൂടെ കൊല്ലാൻ നോക്കിയത്... അവൻ എന്തു തെറ്റാണ് നിങ്ങളോട് ചെയ്തത്.... അവളെ കൂടി വിളിച്ചോണ്ട് വാ..... അവളും പ്രാർത്ഥിച്ചു കാണും, ഇവൻ എന്തെങ്കിലും സംഭവിക്കാൻ. എനിക്കു മതിയായി ഞാനിവിടെ നിൽക്കുന്നില്ല.... എന്റെ മകന്റെ ശബ്ദം പോയി, എനിക്കിത് സഹിക്കാൻ പറ്റുന്നില്ല. " എന്നൊക്കെ കരഞ്ഞുകൊണ്ട് പറയുകയാണ്.

" ഞാൻ നിങ്ങളുടെ മകനെ കൊല്ലാൻ നോക്കിയിട്ടില്ല, കല്യാണിയും.... ഞങ്ങൾക്ക് ഇതിന്റെ ആവശ്യമില്ല.... വിക്രമിനെ എവിടെ വേണമെങ്കിലും കൊണ്ടുപോയി ചികിത്സിക്കാം.... "

" കൊണ്ടു പോടാ എടുത്തോണ്ട് പോ... നിനക്ക് സമാധാനമായില്ലേ... ഞാൻ പോകുന്നു ഞാൻ ഇവിടെ നിൽക്കുന്നില്ല.... എവിടെയെങ്കിലും പോയി കുറച്ച് പ്രാർത്ഥിക്കട്ടെ...."

ഇങ്ങനെയൊക്കെ ഉറക്കെ പറഞ്ഞു, അവിടെനിന്നും പോവുകയാണ് പ്രകാശൻ.

കിരണിന് ഇത് കണ്ടപ്പോൾ നല്ല വിഷമം ഉണ്ട്... കൂരൻ തന്നെയാണ്, പക്ഷേ... ഇത്തരത്തിൽ ഒരു അവസ്ഥ, അത് കണ്ടുനിൽക്കാൻ കിരണിനെ കൊണ്ടും പറ്റുന്നില്ല.

പെട്ടെന്ന്, കല്യാണിയെ സർജറി ചെയ്യാൻ... കണ്ട ഡോക്ടറുടെ കാര്യം ഓർമ്മ വന്നു.... ഉടനെതന്നെ ഡോക്ടർ പോയി കാണുകയാണ്.

ഡോക്ടർ പറയുന്നതിങ്ങനെയാണ്. " വേറെ പ്രശ്നമൊന്നുമില്ല, മൂക്ക് സർജറി ഒക്കെ ചെയ്യാം ഓരോ മനുഷ്യനും എങ്ങനെയാണ് ശബ്ദം പുറപ്പെടുവിക്കുന്നതെന്നും, വിക്രമിന്റെ വോക്കൽ കോഡിന്റെ, ഇടതു സൈഡിൽ ആണ് സീറ്റ്ബെൽറ്റ് കുരുങ്ങിയത്. അങ്ങനെയാണ് ഇപ്പോൾ ശബ്ദം നഷ്ടപ്പെട്ടിരിക്കുന്നത്. ഒരു 50 ശതമാനം ഉറപ്പു മാത്രമേയുള്ളൂ, ഇല്ലെങ്കിൽ ഇവനും കല്യാണിയെ പോലെ ആകും.... "

ഡോക്ടർ ഇത്രയും പറഞ്ഞപ്പോൾ തന്നെ കിരണം ഷോക്കായി.

" വിക്രമിന്റെ ശബ്ദം എങ്ങിനെയെങ്കിലും തിരികെ കൊണ്ടുവരണം. അതിനുള്ള സർജറിയും ചെയ്യണം. അതൊക്കെ ചെയ്യാം. " എന്ന് ഡോക്ടർ പറഞ്ഞു

അതേസമയം, തേവര കാവിൽ കല്യാണി പ്രാർത്ഥിച്ചുകൊണ്ട് നിൽക്കുമ്പോൾ, അവിടെ എത്തുകയാണ്. പ്രകാശൻ.... കല്യാണി അവിടെ നിൽക്കുന്നത് ഒന്നും പ്രകാശൻ കാണുന്നില്ല...

കല്യാണി അമ്പലത്തിൽ പോകുമ്പോൾ കുറ്റം പറയുന്ന, നിരീശ്വരവാദിയായ... പ്രകാശനാണിപ്പോൾ ഇപ്പോൾ അമ്പലത്തിൽ നിൽക്കുന്നത്.

"എന്റെ ദേവിയെ... വിക്രമിനെ കാത്തോണേ... അവൻ ശബ്ദം തിരിച്ചു നൽകണേ... എന്നൊക്കെ അലമുറയിട്ട് കരയുകയാണ്...."

പ്രകാശനെ കണ്ടതും, കല്യാണി കുറിച്ച് മാറിനിന്നു. എന്താ സംഭവം എന്ന് നോക്കുകയാണ്...

പൂജാരിയും വന്ന് പ്രകാശ് നോട് ചോദിക്കുന്നുണ്ട് എന്താ പറ്റിയിരുന്നു.

" നാളെ എനിക്കൊരു മൃത്യുഞ്ജയഹോമം വേണം. മക്കൾക്ക് വേണ്ടി ചെയ്യാൻ പറ്റുന്ന എല്ലാ പൂജയും വേണം... പൈസ ഒന്നും നോക്കണ്ട. "

എന്ത് കാര്യം പ്രകാശാ.... എന്റെ മകൻ ആക്സിഡന്റ് പറ്റി, അവന്റെ ശബ്ദം പോയി, എങ്ങനെയെങ്കിലും അവൻ ശബ്ദം തിരികെ കിട്ടണം.

" മകളുടെ ശബ്ദം പോകാൻ വേണ്ടി, ആഗ്രഹിച്ചതല്ലേ... ഇപ്പോൾ മകന് ആ അവസ്ഥ വന്നപ്പോൾ വിഷമം താങ്ങുന്നില്ല, എന്തായാലും പൂജകൾ എല്ലാം... ഇത്രയും കാലം ചെയ്ത പാപങ്ങൾക്ക് പരിഹാരം ആകട്ടെ..."

എന്നിങ്ങനെ പൂജാരി മനസ്സിൽ വിചാരിച്ചിട്ട്, നാളെ പൂജയൊക്കെ ചെയ്യാമെന്ന്.... പ്രകാശ് നോട് പറയുകയാണ്.

ഇതെല്ലാം നോക്കിക്കൊണ്ട് കല്യാണി അവിടെ നിൽക്കുമ്പോഴാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് അപകടത്തില്‍ ഒമ്പതുമരണം...  (3 minutes ago)

യുവാവ് ഹൃദയാഘാതം മൂലം മരിച്ചു....  (10 minutes ago)

കനത്ത മൂടൽമഞ്ഞിന് സാധ്യത  (26 minutes ago)

മുൻകൂർ ജാമ്യ ഹർജിയിൽ 17 ന് പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്  (55 minutes ago)

ശിവരാജ് പാട്ടീൽ അന്തരിച്ചു  (59 minutes ago)

രാഹുല്‍ ഈശ്വര്‍ ഇപ്പോഴും അകത്ത് തന്നെ... ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, മുന്‍കൂര്ർ ജാമ്യം നിഷേധിച്ചല്‍ രാഹുല്‍ വീണ്ടും ഒളിവിലാകും  (1 hour ago)

നടിയെ ആക്രമിച്ച കേസിലെ പ്രതികളെ വിയ്യൂർ  (1 hour ago)

​കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

അഖില്‍ വിശ്വനാഥ് നിര്യാതനായി....  (1 hour ago)

മലയാളി യുവാവിന് വധശിക്ഷ വിധിച്ച് കോടതി  (1 hour ago)

വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

കുത്തേറ്റ യുവാവ് മരിച്ചു  (2 hours ago)

രാഹുലേട്ടാ...പുലിക്കുട്ടി...! കോൺഗ്രസിന് റീത്ത് വച്ച് രാഹുൽ..! വെള്ളി ടി വെട്ടി സതീശൻ 15-മിനിട്ടിൽ,Adv രജീവിന്റെ തലച്ചോർ  (2 hours ago)

എംഎൽഎ ഓഫിസിൽ വിവരം ലഭിച്ചത് 15 മിനിറ്റ് മുൻപ്..സുരക്ഷ ഒരുക്കി. ബെംഗളൂരുവിൽ നിന്ന് കോയമ്പത്തൂർ എത്തി അവിടെ നിന്ന് പാലക്കാട്ട്...ഒറ്റകുഞ്ഞിങ്ങൾ അറിഞ്ഞില്ല..!  (2 hours ago)

ക്രിസ്മസ് അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ  (2 hours ago)

Malayali Vartha Recommends