Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചെല്‍സിയെ തോല്‍പ്പിച്ച് ആഴ്‌സനല്‍ കമ്യൂണിറ്റി ഷീല്‍ഡ് കിരീടം നിലനിര്‍ത്തി

03 AUGUST 2015 08:43 AM IST
മലയാളി വാര്‍ത്ത.

ചെല്‍സിയെ തോല്‍പ്പിച്ച് ആഴ്‌സനല്‍ കമ്യൂണിറ്റി ഷീല്‍ഡ് കിരീടം നിലനിര്‍ത്തി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഗണ്ണേഴ്‌സിന്റെ ജയം. കളിയുടെ 24ാം മിനിറ്റില്‍ അലക്‌സ് ഓക്സ്ലാഡെ ചേമ്പര്‍ലെയ്‌നാണ് നിര്‍ണായകഗോള്‍ നേടിയത്. 14ാംവട്ടമാണ് ആഴ്‌സനല്‍ കിരീടം നേടുന്നത്. ഹോസെ മൗറീന്യോ പരിശീലിപ്പിച്ച ചെല്‍സിക്കെതിരെ ആഴ്‌സന്‍ വെങ്ങറുടെ കീഴില്‍ ആഴ്‌സനല്‍ നേടുന്ന ആദ്യ ജയമാണിത്. 14ാം മത്സരത്തിലാണ് വെങ്ങറുടെ ടീമിന് ജയം നേടാന്‍ കഴിയുന്നത്.
507 മിനിറ്റ് നീണ്ട ഗോള്‍വരള്‍ച്ചയ്ക്ക് വിരാമമിട്ടാണ് ചേമ്പര്‍ലെയ്ന്‍ ആഴ്‌സനലിനായി ചെല്‍സി വല കുലുക്കിയത്. 2013ല്‍ വാല്‍ക്കോട്ടാണ് ഇതിന് മുമ്പ് ചെല്‍സിക്കെതിരെ ഗോള്‍ നേടിയത്. ഇത്തവണ വാല്‍ക്കോട്ട് വലതുവിങ്ങിലേക്ക് നല്‍കിയ പാസില്‍ ചെല്‍സി പ്രതിരോധനിരക്കാരന്‍ അസ്പിക്യൂട്ടയെ വെട്ടിച്ച് ചേമ്പര്‍ലെയ്ന്‍ തൊടുത്ത ഇടങ്കാലന്‍ ഷോട്ട് രണ്ട് പ്രതിരോധനിരക്കാരുടെ ഇടയിലൂടെയാണ് ചെല്‍സി ഗോള്‍ വലകുലുക്കിയത്.
ഇരു ടീമുകളും 451 ശൈലിയിലാണ് കളിച്ചത്. ആഴ്‌സനല്‍ തിയോ വാല്‍ക്കോട്ടിനെ ഏക സ്‌്രൈടക്കറാക്കിയപ്പോള്‍ ചെല്‍സി ലോയിക് റെമിയെയാണ് ഗോളടിക്കാനുള്ള ചുമതലയേല്‍പ്പിച്ചത്. മധ്യനിരയില്‍ അഞ്ച് പേരെ ഇരുടീമുകളും അണിനിരത്തി. പന്ത് കൈവശം വെക്കുന്നതില്‍ ചെല്‍സി മുന്‍തൂക്കം നേടിയപ്പോള്‍ കൂടുതല്‍ ആക്രമണം നടത്തിയതും ഗോളവസരം സൃഷ്ടിച്ചതും ആഴ്‌സനലായിരുന്നു. ചെല്‍സി ഗോള്‍കീപ്പര്‍ തിയോ കുര്‍ട്ടോയുടെ മിന്നുന്ന രണ്ട് സേവുകളാണ് ആഴ്‌സനലിന്റെ വിജയമാര്‍ജിന്‍ കൂട്ടാതിരുന്നത്.

ദീര്‍ഘകാലം ചെല്‍സിയുടെ ഗോള്‍വല കാത്ത പീറ്റര്‍ ചെക്ക് ഇത്തവണ ആഴ്‌സനല്‍ ഗോള്‍കീപ്പറായാണ് കളിച്ചത്. ആദ്യപകുതിയില്‍ ഗോള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മികച്ച അവസരങ്ങള്‍ ഇരുടീമുകള്‍ക്കും കുറവായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ലീഡ് വര്‍ധിപ്പിക്കാന്‍ ആഴ്‌സനലും സമനിലയ്ക്കായി ചെല്‍സിയും പൊരുതിയതോടെ കളിക്ക് ആവേശം കൂടി. 60ാം മിനിറ്റില്‍ ചെല്‍സി താരം ഫാബ്രിഗാസും 66ാം മിനിറ്റില്‍ ആഴ്‌സനലിന്റെ പകരക്കാരന്‍ ഒളിവര്‍ ഗിറൗഡും മികച്ച അവസരം നഷ്ടപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends