Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ത്രിരാഷ്ട്ര ഏകദിനത്തില്‍ ആസ്‌ട്രേലിയ എക്ക് ജയം

06 AUGUST 2015 09:14 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യ, ദക്ഷിണാഫ്രിക്ക, ആസ്‌ട്രേലിയ എ ടീമുകള്‍ പങ്കെടുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആസ്‌ട്രേലിയക്ക് തകര്‍പ്പന്‍ ജയം. ദക്ഷിണാഫ്രിക്ക എയെ നേരിട്ട ഓസീസ്, ബൗളര്‍മാരുടെയും ഓപണര്‍മാരുടെയും മികവില്‍ 114 പന്തുകള്‍ ശേഷിക്കെ ഒമ്പത് വിക്കറ്റിന്റെ ജയമാണ് കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 48.4 ഓവറില്‍ 171 റണ്‍സില്‍ പുറത്തായി. മറുപടിയായി 31 ഓവറില്‍ ഒരാളെ മാത്രം നഷ്ടപ്പെടുത്തി കങ്കാരുപ്പട മത്സരം സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് തകര്‍ച്ചയില്‍ നഥാന്‍ കൗള്‍ട്ടര്‍നീല്‍ മൂന്നു വിക്കറ്റുകളുമായി മുന്നില്‍നിന്ന് നയിച്ചപ്പോള്‍, പാറ്റിന്‍സണ്‍, ബോയ്‌സ്, അഗര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഓസീസ് ഓപണിങ്ങില്‍ ക്യാപ്റ്റന്‍ ഉസ്മാന്‍ ഖവാജയും ജോ ബേണ്‍സും അര്‍ധശതകങ്ങള്‍ നേടി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കക്കായി റീസ ഹെന്‍ഡ്രിക്‌സ്ഡീന്‍ എല്‍ഗല്‍ ഓപണിങ് ജോടി മികച്ച തുടക്കമാണ് നല്‍കിയത്. 14.4 ഓവറില്‍ സ്‌കോര്‍ 73ല്‍ നില്‍ക്കെ എല്‍ഗര്‍ (28) അഗറിന്റെ പന്തില്‍ വീണതോടെയാണ് ഓസീസ് പിടിമുറുക്കിയത്. 43 റണ്‍സെടുത്ത ഓപണര്‍ റീസ ഹെന്‍ഡ്രിക്‌സ് ആണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ടോപ്‌സ്‌കോറര്‍. ഹെന്‍ഡ്രിക്‌സ് ഉള്‍പ്പെടെയുള്ള മുന്‍നിരയെ ബോയ്‌സും അഗറും അബോട്ടും ചേര്‍ന്ന് തകര്‍ത്തു. മധ്യനിര കൗള്‍ട്ടര്‍നീലിന്റെ മുന്നില്‍ മുട്ടുമടക്കി. ഡീന്‍ എല്‍ഗര്‍ (28) സ്‌കോറിങ്ങില്‍ രണ്ടാമതത്തെിയപ്പോള്‍ ആസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ നല്‍കിയ 23 എക്‌സ്ട്രാ റണ്‍സുകളാണ് മൂന്നാമതത്തെിയത്.

ഓസീസ് ബാറ്റിങ്ങില്‍ ഖവാജ 73 റണ്‍സെടുത്ത് പുറത്തായി. ബേണ്‍സ് 63 റണ്‍സുമായി ട്രവിസ് ഹെഡിനൊപ്പം (63) ജയം പൂര്‍ത്തിയാക്കി. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആഗസ്റ്റ് ഏഴിന് ഇന്ത്യയും ആസ്‌ട്രേലിയയും ഏറ്റുമുട്ടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (3 minutes ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (6 minutes ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (17 minutes ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (37 minutes ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (55 minutes ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (1 hour ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (8 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (8 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (9 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (9 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (9 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (10 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (10 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (11 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (11 hours ago)

Malayali Vartha Recommends