Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യ എ ടീമിനെ മൂന്ന് വിക്കറ്റിനു തോല്‍പ്പിച്ച് ഓസ്‌ട്രേലിയ എ ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് സീരിസിന്റെ ഫൈനലില്‍ കടന്നു

11 AUGUST 2015 08:51 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യ എ ടീമിനെ മൂന്ന് വിക്കറ്റിനു തോല്‍പ്പിച്ച് ഓസ്‌ട്രേലിയ എ ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് സീരിസിന്റെ ഫൈനലില്‍ കടന്നു. ചെന്നൈയിലെ ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്ണെടുത്തു. കളി തീരാന്‍ ഒന്‍പത് പന്ത് ശേഷിക്കേയാണ് ഓസ്‌ട്രേലിയ വിജയ റണ്ണെടുത്തത്.

49 പന്തില്‍ ഒരു സിക്‌സറും ഏഴ് ഫോറുമടക്കം 54 റണ്ണെടുത്ത ആഡം സാംപ, 63 പന്തില്‍ 45 റണ്ണുമായി പുറത്താകാതെനിന്ന കാളം ഫെര്‍ഗുസണ്‍ എന്നിവരാണ് ഓസീസിനെ ജയത്തിലേക്കു നയിച്ചത്. മധ്യനിര ബാറ്റ്‌സ്മാന്‍ ക്രിസ് ലിന്‍ 61 പന്തില്‍ മൂന്ന് സിക്‌സറും അഞ്ച് ഫോറുമടക്കം 63 റണ്ണെടുത്ത് ടോപ് സ്‌കോററായി. ഓപ്പണര്‍ ട്രാവിസ് ഹെഡ് 43 പന്തില്‍ 45 റണ്ണുമെടുത്തു. നായകന്‍ ഉസ്മാന്‍ ഖ്വാജ (18), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോബ് (19), മാത്യു വേഡ് (അഞ്ച്), ആഷ്ടണ്‍ ആഗര്‍ (0) എന്നിവരെ ക്ഷണത്തില്‍ പുറത്താക്കാന്‍ ഇന്ത്യക്കായെങ്കിലും ജയത്തിലേക്കു കയറാനായില്ല. ലെഗ് സ്പിന്നര്‍ കരണ്‍ ശര്‍മ മൂന്ന് വിക്കറ്റും സന്ദീപ് ശര്‍മ, റിഷി ധവാന്‍, അക്ഷര്‍ പട്ടേല്‍, കരുണ്‍ നായര്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു.
ആഷ്ടണ്‍ ആഗറിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഓസീസ് ടീമിനെ വാസ്തവത്തില്‍ ജയിപ്പിച്ചത്. 39 റണ്‍ വഴങ്ങി ആഗര്‍ അഞ്ച് വിക്കറ്റെടുത്തതോടെ ഇന്ത്യക്കു കൂറ്റന്‍ സ്‌കോര്‍ നേടാനുള്ള അവസരം ഇല്ലാതായി. ദക്ഷിണാഫ്രിക്ക എ ടീമിനെതിരേ സെഞ്ചുറിയടിച്ച ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ ഇന്നലെയും മികച്ച പ്രകടനം തുടര്‍ന്നു. 61 പന്തില്‍ ഒരു സിക്‌സറും ഏഴ് ഫോറുമടക്കം 61 റണ്ണെടുത്ത അഗര്‍വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മനീഷ് പാണ്ഡെ 38 പന്തില്‍ രണ്ട് സിക്‌സറും രണ്ട് ഫോറുമടക്കം 50 റണ്ണെടുത്ത് അഗര്‍വാളിനു പിന്തുണ നല്‍കി. കര്‍ണാടക മലയാളി കരുണ്‍ നായര്‍ 44 പന്തില്‍ 32 റണ്ണും മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ 23 റണ്ണുമെടുത്തു. അക്ഷര്‍ പട്ടേല്‍ (20), കരണ്‍ ശര്‍മ (18), റിഷി ധവാന്‍ (26) എന്നിവര്‍ വാലറ്റത്ത് മികച്ച ബാറ്റിങ് പുറത്തെടുത്തു. ആഷ്ടണ്‍ ആഗറാണു മത്സരത്തിലെ താരം. ദക്ഷിണാഫ്രിക്ക എ ടീം ഇന്നു നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ എ ടീമിനെ നേരിടാനിരിക്കുകയാണ്. ഭക്ഷ്യവിഷ ബാധയെ തുടര്‍ന്ന് 10 ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ആശുപത്രിയിലായിരുന്നു.

ഇന്നലെ നടക്കേണ്ടിയിരുന്ന മത്സരം ടീം മാനേജ്‌മെന്റിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഇന്നത്തേക്കു മാറ്റുകയായിരുന്നു. ഇന്നു നടക്കേണ്ടിയിരുന്ന ഇന്ത്യഓസീസ് എ ടീമുകളുടെ മത്സരം ഇന്നലെ നടത്തുകയും ചെയ്തു. ഇന്ത്യക്കെതിരേ ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ റീസ ഹെന്‍ഡ്രിക്‌സ്, മസ്‌തോസിസി ഷെസി, ഖായ സോണ്‍ഡോ എന്നിവര്‍ക്ക് അസുഖ ബാധിതരായിട്ടും കളിക്കേണ്ടി വന്നിരുന്നു. ഇന്ത്യ എ യുടെ 12മനായ മന്‍ദീപ് സിങ് ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഫീല്‍ഡ് ചെയ്യുകയും ചെയ്തു. കളിക്കാരുടെ അഭാവം മൂലം വീഡിയോ അനലിസ്റ്റ് ഹെന്‍ഡ്രികസ് കോര്‍ട്‌സണ്‍ ഫീല്‍ഡ് ചെയ്യാനിറങ്ങിയിരുന്നു. സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റണ്‍ ഡി കോക്ക് ഉള്‍പ്പെടെയുള്ള താരങ്ങളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈയിലെ കടുത്ത ചൂടും താരങ്ങള്‍ക്കു വെല്ലുവിളിയാണ്. ഓസ്‌ട്രേലിയ എ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഒന്‍പത് വിക്കറ്റിനും പിന്നീട് നടന്ന മത്സരത്തില്‍ ഇന്ത്യ എയെ 119 റണ്ണിനും തോല്‍പ്പിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends