Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രേണുവും മക്കളും തകർന്ന അവസ്ഥയിൽ: കുടുംബത്തെ കാണാൻ ഓടിയെത്തി കൊല്ലം സുധിയുടെ സഹോദരൻ: സുധിയുടെ കുടുംബം അകൽച്ചയിലാണെന്ന വാർത്തകൾ വ്യാജം: സുധിയുടെ മരണ ശേഷം അമ്മയെ വേദനിപ്പിക്കുന്നത് മറ്റ് പലതും...

15 JUNE 2023 02:55 PM IST
മലയാളി വാര്‍ത്ത

കലാഭവൻ മണിയുടെ മരണശേഷം കേരളക്കരയെ കണ്ണീരിലാഴ്ത്തിയ വിയോഗമായിരുന്നു നടൻ കൊല്ലം സുധിയുടേത്. കഴിഞ്ഞ ദിവസമായിരുന്നു സുധിയുടെ ഒമ്പതാം ദിവസത്തെ പ്രാർത്ഥനകൾ നടന്നത്. എല്ലാവരെയും നൊമ്പരപ്പെടുത്തുന്നതായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്ന ദൃശ്യങ്ങൾ. ചടങ്ങിനിടയിൽ സെമിത്തേരിയിൽ തളർന്ന് വീഴുകയിരുന്നു രേണു. കണ്ടുനിന്നവർക്കാർക്കും ആ കാഴ്ച സഹിക്കാനായില്ല. കല്ലറയിലേക്ക് പോലും നോക്കാൻ തയ്യാറാവാതെ കുനിഞ്ഞ് നിൽക്കുകയായിരുന്നു മൂത്ത മകൻ രാഹുൽ. സുധിയുടെ മരണത്തോടെ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് ഭാര്യ രേണുവും മക്കളായ രാഹുലും ഋതുലും.

കുടുംബമെന്നാല്‍ ജീവനായിരുന്നു സുധിക്ക്. അതിനാല്‍ എവിടെ പരിപാടിക്ക് പോയാലും വേഗം വീട്ടിലേക്ക് തിരിച്ചെത്താന്‍ പരമാവധി സുധി ശ്രമിക്കുമായിരുന്നു. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തെ ഇല്ലായ്മകളിലും സന്തോഷിപ്പിക്കാന്‍ സുധി തന്നാലാവും വിധം ശ്രമിച്ചിരുന്നു. ഇപ്പോഴിതാ രേണുവിനെയും മക്കളെയും കാണാൻ എത്തിയിരിക്കുകയാണ് കൊല്ലാതെ സുധിയുടെ സഹോദരൻ സുനിൽ. സുധിയുടെ ഭാര്യ എന്ന് പറഞ്ഞാൽ എന്റെ സഹോദരിയാ.. അവന്റെ മക്കൾ എന്ന് പറയുന്നത് എന്റെയും മക്കളാണ്. ഞങ്ങൾ നാല് മക്കളായിരുന്നു.

സിബി, സുനിൽ, സുധി , സുഭാഷ്. ഇളയ അനിയൻ കുറയെ കൊല്ലം മുമ്പ് ഹാർട്ടിന് പ്രശ്നം വന്നു മരിച്ചു. ഇപ്പോ സുധിയും പോയി. ഇപ്പോൾ ഞാനും എന്റെ പെങ്ങളും മാത്രമേ ഉള്ളു. മരണ വാർത്ത പുറത്ത് വന്നതോടെ എന്റെ ഒരു ഭാഗം തളർന്ന് പോയപോലെ ആയിരുന്നു. ഒരിക്കലും സഹിക്കാൻ പറ്റത്തില്ല. എന്റെ കുട്ടികളെന്ന് പറഞ്ഞാൽ സുധിയുമായി ഭയങ്കര അറ്റാച്ച്മെന്റ് ആയിരുന്നു. രേണുവും മക്കളും തകർന്ന അവസ്ഥയിലാണ്. അവരെ കൈവിടാൻ കഴിയില്ല.

 

തന്നെക്കൊണ്ട് പറ്റുന്നത് ചെയ്യുമെന്ന് പറയുകയാണ് അദ്ദേഹം. ഒമ്പതാം ക്ലാസുവരെ കിച്ചൂട്ടൻ കൊല്ലത്ത് നിന്ന പഠിച്ചത്. ഞാനായിരുന്നു സ്കൂളിൽ കൊണ്ടാക്കാനും വിളിക്കാനും പോയിരുന്നത്. എന്റെ മക്കളെ പുറത്ത് കൊണ്ടുപോകുമ്പോ കിച്ചൂട്ടനെയും, കൂടെ കൂട്ടും. എല്ലാവരും ചോദിച്ചിരുന്നത് സുനിലിന്റെ മകനാണോ എന്നായിരുന്നു. മക്കളുടെ ഭാവിയ്ക്ക് വേണ്ടി തങ്ങളാൽ കഴിയുന്നത് ചെയ്യുമെന്ന് അദ്ദേഹം വീണ്ടും കൂട്ടിച്ചേർത്തു.

ഞങ്ങളും വാടക വീട്ടിൽ തന്നെയാണ് താമസിക്കുന്നത്.. എങ്കിലും എന്റെ കൊക്കിലൊതുങ്ങുന്ന സഹായങ്ങൾ സഹോദരിക്കും, മക്കൾക്കും വേണ്ടി ചെയ്യും. കൊല്ലത്തെ ബന്ധുക്കളെല്ലാം അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. എന്നെക്കാളേറെ സുധിയെ അവർക്ക് ഇഷ്ട്ടമായിരുന്നു. ഇഷ്ടമെന്നല്ല, ആരാധനയായിരുന്നു. എല്ലാവര്ക്കും ഈ വിയോഗം സങ്കടമുണ്ടാക്കി. എന്റെ സഹോദരൻ എന്നതിലുപരി, നല്ല സുഹൃത്തായിരുന്നു സുധി. വളരെ കഷ്ടപ്പാടിലൂടെ വളർന്ന് വന്ന കലാകാരനാണ് അവൻ. അവന് പാട്ടിനോടായിരുന്നു താത്പര്യം.

 

പിന്നീട് കോമഡികളും ചെയ്തു തുടങ്ങി. വീടിനുള്ളിൽ നമ്മൾ വലിയ വില നല്കിയിരുന്നില്ലെങ്കിലും പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ ഇത്രയും ആരാധകർ ഉണ്ടായിരുന്നെന്ന് മരണത്തോടെയാണ് മനസിലാക്കിയതെന്ന് അദ്ദേഹം പറയുന്നു. സുധി വീട്ടിലേയ്ക്ക് എത്തിയാൽ ഉത്സവമായിരുന്നു. അമ്മയായിരുന്നാലും, കുഞ്ഞുങ്ങളായിരുന്നാലും എല്ലാവരുമായി ടൗണിൽ പോകും, സിനിമ കാണും. മൊത്തത്തിൽ ഹാപ്പി ആയിരുന്നു. രാവിലെ തന്നെ ഫുഡും കാര്യവും വാങ്ങി വന്നു ഞങ്ങളെ കഴിപ്പിക്കും, പക്ഷെ സുധി കഴിക്കില്ല. അങനെ ഒരാളായിരുന്നു സുധി.

സുധി ഇനി ഇല്ലെന്നുള്ള സത്യം അമ്മയ്ക്ക് വലിയ ഷോക്കായി. അവൻ പോയതിനെക്കാളേറെ ആളുകൾ പറയുന്ന കാര്യങ്ങളാണ് അമ്മയെ വേദനിപ്പിക്കുന്നത്. രേണുവിന്റെ വീട്ടുകാരുമായി സുധിയുടെ കുടുംബം അകൽച്ചയിലാണെന്ന് ചില വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. അതിനെ മുഖവിലയ്‌ക്കെടുക്കുന്നില്ല. ഇരു കുടുംബവും തമ്മിൽ സഹകരണമാണെന്ന് ഞങ്ങൾക്കും രേണുവിനും ഒരുപോലെ അറിയാം എന്നും അദ്ദേഹം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (4 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (4 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (5 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (5 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (5 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (5 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (5 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (6 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (6 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (6 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (6 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (7 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (7 hours ago)

Malayali Vartha Recommends