Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടി.എസ് രാജുവിനെ നേരില്‍ വിളിച്ച് തനിക്ക് പറ്റിയ തെറ്റില്‍ ക്ഷമ ചോദിച്ച് നടൻ അജു വർഗീസ്

27 JUNE 2023 04:05 PM IST
മലയാളി വാര്‍ത്ത

പ്രമുഖ നടൻ ടി എസ് രാജു അന്തരിച്ചു എന്ന രീതിയിൽ ഇന്ന് രാവിലെ മുതൽ വ്യാപകമായി വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. നടന്‍ അജു വര്‍ഗീസ് അടക്കമുള്ളവര്‍ ഇത് പോസ്റ്റ് ചെയ്തിരുന്നു. ഒടുവില്‍ സിനിമാ-സീരിയല്‍ നടന്‍ കിഷോര്‍ സത്യയാണ് സത്യവസ്ഥ പുറത്തുവിട്ടത്. രാജു ആരോഗ്യവാനായി ഇരിക്കുകയാണെന്ന് നടന്‍ കിഷോര്‍ സത്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പ്രശസ്ത നടന്‍ ടിഎസ് രാജു ചേട്ടന്‍ പൂര്‍ണ്ണ ആരോഗ്യവാനായി തന്നെയുണ്ട്. ഞാന്‍ അദ്ദേഹത്തോട് രാവിലേ സംസാരിക്കുകയും ചെയ്തിരുന്നു. വ്യാജ വാര്‍ത്തകളില്‍ വഞ്ചിതരവാതിരിക്കുക- കിഷോര്‍ സത്യ വ്യക്തമാക്കി. ടി.എസ് രാജുവിനെ നേരില്‍ വിളിച്ച് തനിക്ക് പറ്റിയ തെറ്റില്‍ അജു വര്‍ഗീസ് ഖേദം പ്രകടിപ്പിച്ചു.

എനിക്ക് താങ്കളെ വളരെ ഇഷ്ടമാണ്, ജോക്കറിലെ താങ്കളുടെ സംഭാഷണങ്ങള്‍ വ്യക്തിപരമായി ഞാന്‍ ജീവിതത്തില്‍ ഉപയോഗിക്കുന്നതാണ്. അത് ഇങ്ങനെ തീരുമെന്ന് വിചാരിച്ചില്ല. വലിയ അബദ്ധമാണ് ഞാന്‍ കാണിച്ചത്. എന്നാല്‍ കൂടി ഒരുപാട് മാപ്പ്. എന്തായാലും താങ്കള്‍ ജീവിച്ചിരിക്കുന്ന വിവരം അറിഞ്ഞതില്‍ സന്തോഷം തോന്നി. - അജു വര്‍ഗീസ് പറഞ്ഞു. തനിക്ക് അങ്ങനെ ഒരു വ്യാജ വാര്‍ത്ത വന്നതില്‍ യാതൊരു വിഷമവുമില്ലെന്ന് ടി.എസ് രാജു പ്രതികരിച്ചു. എല്ലാവരും സത്യാവസ്ഥ അറിയാന്‍ എന്റെ വീട്ടിലെത്തി ബുദ്ധിമുട്ടിയതില്‍ മാത്രമേ വിഷമമുള്ളൂ. എനിക്ക് ഈ മേഖലയില്‍ ശത്രുക്കളില്ല. ഞാന്‍ അജുവിനെ നേരിട്ട് കണ്ടിട്ടില്ല. എനിക്ക് താങ്കളോട് യാതൊരു വിരോധവുമില്ല- ടി.എസ് രാജു പറഞ്ഞു.

ടെലിവിഷൻ സീരിയലുകളിൽ നിറ സാന്നിധ്യമായ അദ്ദേഹം വില്ലൻ വേഷങ്ങളിലൂടെയാണ് ശ്രദ്ദേയനായത്. ലോഹിതദാസ് സംവിധാനം ചെയ്ത് ദിലീപ്, മന്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ ജോക്കർ എന്ന സിനിമയിൽ സർക്കസ് നടത്തിപ്പുകാരൻ ഗോവിന്ദൻ എന്ന വേഷത്തിലൂടെ രാജു ശ്രദ്ധ നേടി. ടെലിവിഷൻ സീരിയയിലായ ദേവീമാഹാത്മ്യത്തിലും വില്ലൻ കഥാപാത്രത്തിലൂടെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. കൂടാതെ പ്രജാപതി, നഗരപുരാണം തുടങ്ങിയ സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

കോട്ടയം ജില്ലയിലെ കൂത്താട്ടുകുളത്തിനടുത്തുള്ള പുതുവേലിയിൽ ആയിരുന്നു ജനനം. ആലുവ സെന്റ് മേരീസ് സ്കൂളിൽ യു സി കോളേജ് എന്നിവിടങ്ങളിലായിരുന്നു രാജുവിന്റെ വിദ്യാഭ്യാസം. പഠിയ്ക്കുന്ന കാലത്തുതന്നെ അഭിനയ മോഹമുണ്ടായിരുന്ന രാജു സിനിമയിൽ അവസരം ലഭിയ്ക്കുന്നതിനു വേണ്ടി ചെന്നൈലേയ്ക്ക് യാത്രയായി. ചെന്നൈയിൽ വച്ച് സിനിമയിൽ ഒരു അവസരം ലഭിക്കുന്നതിനായി അദ്ദേഹം പലരേയും സമീപിയ്ക്കുന്നതിനിടയിൽ പരിചയപ്പെട്ട അസോസിയേറ്റ് ഡയറക്റ്ററായ ചന്ദ്രശേഖരൻ നായരാണ് രാജുവിന് സഹായമായത്. അദ്ദേഹം അന്ന് സഹസംവിധായകനായിരുന്ന ഹരിഹരന് ടി എസ് രാജുവിനെ പരിചയപ്പെടുത്തിക്കൊടുത്തു.

1969 -ൽ എം കൃഷ്ണൻ നായർ സംവിധായകനായ അനാച്ഛാദനം എന്ന പ്രേംനസീർ സിനിമയിൽ ഒരു പോലീസ് സബ് ഇൻസ്പെക്റ്ററുടെ വേഷം സഹ സംവിധായകനായ ഹരിഹരൻ മുഖേന രാജുവിന് ലഭിച്ചു. അതിനുശേഷം സത്യൻ നായകനായ വെള്ളിയാഴ്ച്ച എന്ന ചിത്രത്തിലും ഒരു വേഷം ലഭിച്ചു. പിന്നീട് റ്റി എസ് രാജു നാടകങ്ങളിലൂടെയാണ് തന്റെ അഭിനയജീവിതം തുടരുന്നത്. നിരവധി നാടകങ്ങളിൽ അദ്ദേഹം അഭിനയിച്ചു. നാടകങ്ങൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം സജീവമായി.

 

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന സീരിയലിൽ ടി എസ് രാജു അവതരിപ്പിച്ച മാർക്കോസ് എന്ന കഥാപാത്രം കുടുംബ പ്രേക്ഷകർക്കിടയിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കി. 1995 -ൽ ത്രീ മെൻ ആർമി എന്ന സിനിമയിലൂടെയാണ് രാജു വീണ്ടും ചലച്ചിത്രാഭിനയരംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് അൻപതോളം സിനിമകളിൽ അദ്ദേഹം വിവിധ വേഷങ്ങൾ കൈകാര്യം ചെയ്തു. ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കർ എന്ന ചിത്രത്തിലെ ടി എസ് രാജുവിന്റെ സർക്കസ് മാനേജരുടെ വേഷം വലിയ തോതിൽ പ്രേക്ഷക പ്രീതി നേടിക്കൊടുത്തു. സിനിമ, സീരിയൽ, നാടക രംഗങ്ങളിൽ കഴിവുതെളിയിച്ച പ്രഗ്ത്ഭ കലാകാരനാണ് ടി എസ് രാജു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (4 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (4 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (5 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (5 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (5 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (5 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (5 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (6 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (6 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (6 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (7 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (7 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (7 hours ago)

Malayali Vartha Recommends