Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...

ഓണം ഫാഷന്‍... പ്രായഭേദമന്യേ കേരളത്തിലെ ഫാഷന്‍ പ്രേമികള്‍ക്ക് അണിഞ്ഞൊരുങ്ങാനുള്ള അവസരമെത്തി.... തല നിറയെ തുളസിയോ അരളിയോ ?

21 AUGUST 2023 08:22 AM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ ദേശീയോത്സവമായ ഓണാഘോഷങ്ങള്‍ തുടക്കമായി. ഇന്ന് മുതല്‍ കോളേജുകളിലും സ്‌കൂളുകളിലും ഓണാഘോഷത്തിന്റെ ദിവസങ്ങളാണ്. പ്രായഭേദമന്യേ കേരളത്തിലെ ഫാഷന്‍ പ്രേമികള്‍ക്ക് അണിഞ്ഞൊരുങ്ങാനുള്ള ഏറ്റവും മികച്ച അവസരമാണ് ഓണം. വിപണിയിലെ വിലക്കയറ്റം ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് മിക്കയിടങ്ങളിലും ഓണം വിപണികള്‍ സജീവമാണ്.

 

വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ചു മുതല്‍ 50 ശതമാനം വരെ വിലക്കുറവും വിവിധ ഉല്‍പ്പന്നങ്ങളുടെ കോംബോ ഓഫറും വിപണികളില്‍ ഉണ്ട്. കേരളത്തിലുടനീളം തുണിത്തരങ്ങള്‍ ഉപഭോക്താക്കള്‍ക്കിണങ്ങിയ മിതമായ നിരക്കില്‍ ലഭ്യമാക്കാന്‍ കടകളും ഓണ്‍ലൈന്‍ സ്ഥാപനങ്ങളും തമ്മില്‍ മത്സരവും ശക്തമാണ്.

 

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഓണത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന മേളയില്‍ ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ്, സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപയുടെ ക്രെഡിറ്റ് സൗകര്യം എന്നിവ ലഭിക്കും.

ഈ വര്‍ഷത്തെ ഓണത്തിന് പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് വിപണിയും ഒരുങ്ങി കഴിഞ്ഞു. സെറ്റ്മുണ്ട്, ധാവണി, ഷര്‍ട്ട്, ടി ഷര്‍ട്ട്, ചുരിദാര്‍, പലാസോ, ക്രോപ്പ് ടോപ്, മുണ്ടുകള്‍ എന്നിവയില്‍ എല്ലാം പുത്തന്‍ പരീക്ഷണങ്ങള്‍ ട്രെന്റിനനുസരിച്ചു നടത്തിയിട്ടുണ്ട്. എങ്കിലും എപ്പോഴത്തെയും പോലെ സാരിയും സെറ്റു സാരിയുമെല്ലാമാണ് എന്നും പ്രിയപ്പെട്ടത്. സാരികളില്‍ കോണ്‍ട്രാസ്‌റ് ബ്ലൗസുകളോട് ആണ് ഇപ്പോള്‍ പ്രിയം. നല്ല ഡാര്‍ക്ക് നിറത്തിലുള്ള വര്‍ക്കോട് കൂടിയ ബ്ലൗസാണ് ഏറ്റവും പുതിയ ട്രെന്‍ഡ്. പ്ലെയിന്‍ നിറത്തിലുള്ള കസവുസാരിക്കും കളര്‍ സാരിക്കും ഇത് തന്നെയാണ് ഇപ്പോള്‍ ഓപ്ഷന്‍. കൂടുതല്‍ ഡിസൈനുകളോടുകൂടിയുള്ള സാരികള്‍ ഇപ്പോള്‍ ഒഴിവാക്കി സിംപിള്‍ ഡിസൈന്‍ അല്ലെങ്കില്‍ പ്ലെയിന്‍ സാരി തിരഞ്ഞെടുക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്.

സാരി ഒഴിവാക്കണം എന്ന് ഉള്ളവര്‍ക്ക് കസവിന്റെയും ഫ്‌ലോറല്‍ ഡിസൈന്‍ ഉള്ള കേരളം സാരി തുണിത്തരങ്ങളില്‍ ഡിസൈന്‍ ചെയ്ത പലാസ പാന്റും ടോപ്പും, കുര്‍ത്ത തുടങ്ങിയവയിലെല്ലാം ലഭ്യമാണ്. മുണ്ടുകളിലും ഷര്‍ട്ടുകളിലും പുത്തന്‍ പരീക്ഷണങ്ങള്‍ ലഭ്യമാണ്. കഥകളിയും തൃക്കാക്കരപ്പനുമെല്ലാം നിറഞ്ഞ ഫാഷന്‍ ഷര്‍ട്ടും മുണ്ടും ലഭ്യമാണ്.

ട്രെന്‍ഡിനനുസരിച്ചു ആക്‌സസറീസിന്റെ കാര്യത്തിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഹെവി ചോക്കറുകള്‍ക്കു പകരം സിംപിള്‍ ലെങ്ത്തി മാലകള്‍ക്കും പ്രിയം കൂടുന്നുണ്ട്. മാലയുടെ ലോക്കറ്റില്‍ വ്യത്യസ്തത കൊണ്ടുവരുന്നതും ഈ വര്‍ഷത്തെ ട്രെന്‍ഡില്‍ പ്രധാനമായ ഒന്ന് തന്നെയാണ്.വര്‍ക്കുള്ള ബോട്ട് നെക്ക് ബ്ലൗസിലും ടോപ്പിനും ഹെവി കമ്മല്‍ ധരിച്ച് മാല ഒഴിവാക്കുന്നതും ഇപ്പോള്‍ ട്രെന്‍ഡുകളില്‍ മുന്നില്‍ തന്നെയാണ്. കൈ നിറയെ വള ധരിക്കുന്ന രീതിയാണ് നല്ലത്. എങ്കിലും ഒരുപാട് വളകള്‍ വേണ്ട എന്നുള്ളവര്‍ ബ്ലൗസിന് മാച്ച് ആയ ഹെവി ഒറ്റവളയും ധരിക്കാം.

ഓണത്തിന് തല നിറയെ മുല്ലപ്പൂ എന്നത് മാറി തുളസിയോ അരളിയോ വയ്ക്കാം. ഇപ്പോള്‍ വിപണിയില്‍ മിക്കവാറും ബ്ലൗസിന് ചേരുന്ന നിറമുള്ള പൂക്കള്‍ ലഭ്യമാണ്. ഇവയില്‍ താമരമൊട്ടു മുതല്‍ വിവിധ നിറത്തിലെ റോസാപ്പൂക്കള്‍ വരെ ഉള്‍പ്പെടും. അതിനാല്‍ അവയും പരീക്ഷിക്കാം.

" 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശേരി കാറപകടം... പ്രതി സുഹൈൽ സജീവന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ  (8 minutes ago)

യുഎസ്സിൽ സ്‌കൂളിന് നേരെയുണ്ടായ വെടിവെയ്പ്പിൽ കുട്ടികളടക്കം നാല് പേർ മരിച്ചു...  (52 minutes ago)

 ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം കുടുംബാംഗങ്ങൾക്കു കൈമാറും  (58 minutes ago)

മുടിവെട്ടാതെ പ്രതിക്കൂട്ടിൽ കയറി ഇറക്കിവിട്ട് മജിസ്‌ട്രേറ്റ്..!! ട്രിമ്മർ വേണം, വാശിപിടിച്ച് സുഹൈൽ..!വലിച്ച് കീറാൻ വരട്ടെ  (1 hour ago)

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയുടെ പിതാവ് കെ ടി സ്‌കറിയ അന്തരിച്ചു... സംസ്‌കാരം ഞായറാഴ്ച രാവിലെ 11.30ന് ഉമിക്കുപ്പ ലൂർദ്ദ് മാതാ ചർച്ച് സെമിത്തേരിയിൽ  (1 hour ago)

മൈസൂരുവിൽ ബസും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് ദാരുണാന്ത്യം  (1 hour ago)

കർഷകർക്ക് പ്രതീക്ഷയേറുന്നു.... റബർ വിലയിൽ വർദ്ധനവ്  (1 hour ago)

ഇ​ന്ത്യ​ൻ വ​നി​ത ക്രി​ക്ക​റ്റ് ടീ​മി​ന്റെ മു​ഴു​വ​ൻ സ​മ​യ നാ​യി​ക​യാ​യി ചു​മ​ത​ല​യേ​റ്റ സ്റ്റാ​ർ ഓ​പ​ണ​ർ സ്മൃ​തി മ​ന്ദാ​ന​ക്ക് ആ​ദ്യ ദൗ​ത്യം  (2 hours ago)

സങ്കടമടക്കാനാവാതെ... ഡ്യൂട്ടി ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ഫുജൈറയില്‍ കാര്‍ ഇടിച്ച് മൂവാറ്റുപുഴ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായത്തിന് അര്‍ഹതാ മാനദണ്ഡമായ കുടുംബ വാര്‍ഷിക വരുമാന പരിധി ഉയർത്തി  (2 hours ago)

ഡൽഹിയിൽ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്രം....  (2 hours ago)

വാർഷിക വോട്ടർ പട്ടിക പരിഷ്ക്കരണത്തിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ... കേരളമടക്കം എസ്ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിലാണ് നടപടി  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് കർമ്മരംഗത്ത് വലിയ ഉയർച്ചയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

ഇടുക്കി ജില്ലയിൽ ഹർത്താൽ തുടങ്ങി.... അവശ്യ സർവ്വീസുകൾ, ജില്ലയ്ക്ക് പുറത്തുനിന്ന് എത്തുന്ന സഞ്ചാരികൾ, റവന്യൂ കായികമേളയ്ക്ക് ഇളവ്  (2 hours ago)

ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ സമയത്തിൽ മാറ്റം  (3 hours ago)

Malayali Vartha Recommends